ഡാലസ്സ് ശ്രി ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ക്ഷേത്രത്തിലെ ഹാളില്‍ വെച്ച് , സെപ്റ്റംബര്‍ 7 ന് നടത്തപെട്ടു. മുഖ്യ അതിഥിയായി പ്രസംഗിച്ച ഹിന്ദു ഐക്യ വേദി പ്രസിഡന്റ് ശശികല ടീച്ചര്‍, കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ആചാരങ്ങളും , ആഘോഷങ്ങളും അമേരിക്കയില്‍ നിലനിര്‍ത്തികൊണ്ടുപോകുന്നതില്‍ അതീവ സന്തുഷ്ടയാണെന്ന് സദസ്സിനെ അറിയിച്ചു. ക്ഷേത്ര പൂജാരിമാരായ പദ്മനാഭന് ഇരിഞ്ഞാടപ്പള്ളിയും, ഗിരീശന് വടക്കേടവും നിലവിളക്ക് കൊളുത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് .
പല്ലാവൂര്‍ ശ്രീധരന്റെയും, ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹബലി ചക്രവര്‍ത്തി വേദിയിലേക്ക് എഴുന്നള്ളി. തുടര്‍ന്ന് രംഗത്തെത്തിയ എല്ലാ കലാരൂപങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. ഓണസദ്യ വിവിധ സമയത്താക്കിയതുകൊണ്ട് സദ്യയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് അധിക സമയം കാത്തുനില്‍ക്കേണ്ടി വന്നില്ല എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ചെയര്മാന് രാജേന്ദ്ര വാരിയരും അറിയിച്ചു.
Comments