Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു   - ജയപ്രകാശ് നായര്‍

Picture

2019 സെപ്റ്റംബര്‍ 8 ഞായറാഴ്ച്ച ബെല്‍റോസിലുള്ള സ്കൂള്‍ ഓഫ് ടീച്ചിങ് ഓഡിറ്റോറിയത്തില്‍ വച്ച് എന്‍.ബി.എ. വിപുലമായി ഓണം ആഘോഷിച്ചു.

 

വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം മഹാബലിയുടെ എഴുന്നെള്ളത്ത് തായമ്പകയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്നു. സേതു മാധവന്‍ അവതരിപ്പിച്ച മഹാബലി ഏവരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി. തുടര്‍ന്ന് എന്‍.ബി.എ. കമ്മിറ്റി മെമ്പര്‍ രഘുനാഥന്‍ നായരുടെ നേതൃത്വത്തില്‍ ശിക്ഷണം ലഭിച്ച എന്‍.ബി.എ. ടീം കാഴ്ച്ചവെച്ച ചെണ്ടമേളം അതിഗംഭീരമായി. തുടര്‍ന്ന് പ്രഥമ വനിത ലക്ഷ്മി രാംദാസ് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ഗോപിനാഥക്കുറുപ്പ് ആമുഖ പ്രസംഗം നടത്തി. നമ്മെ വിട്ടുപിരിഞ്ഞ എന്‍.ബി.എ. മുന്‍ പ്രസിഡന്റ്, ചെയര്‍മാന്‍, അയ്യപ്പസേവാസംഘം പ്രസിഡന്റ്‌റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആര്‍.ബി.രാജന്‍ തുടങ്ങിയവരെ അനുസ്മരിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി.

 

പ്രസിഡന്‍റ് രാംദാസ് കൊച്ചുപറമ്പില്‍ സ്വാഗതം ആശംസിച്ചു. എന്‍.ബി.എ.യിലെ അംഗനാരത്‌നങ്ങള്‍ അവതരിപ്പിച്ച തിരുവാതിരകളി നയനാനന്ദകരമായിരുന്നു. പദ്മശ്രീ ഡോക്ടര്‍ സോമസുന്ദരന്‍ ഓണസന്ദേശം നല്‍കി. ചെയര്‍മാന്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ ഓണാശംസകള്‍ നേര്‍ന്നു. സ്‌റ്റേറ്റ് സെനറ്റര്‍ മാര്‍ക്ക് വെപ്രിന്‍, കൗണ്‍സില്‍മാന്‍ ബാരി ഗ്രോഡന്‍ചിക്, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. എന്‍.ബി.എ.യിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗാനാലാപനങ്ങളും, കലാഭവന്‍ ജയന്‍ അവതരിപ്പിച്ച മിമിക്രി, ചാക്യാര്‍കൂത്ത് എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണോജ്വലവും അവിസ്മരണീയവുമാക്കി. പിക്‌നിക്കിനോട് അനുബന്ധിച്ചു നടന്ന കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിച്ചു. കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത് അനില്‍ കുമാര്‍ പിള്ളയും രഘുനാഥന്‍ നായരുമാണ്.

 

ഫുഡ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജേശ്വരി രാജഗോപാലിന്റെയും കോ ചെയര്‍ വനജ നായരുടെയും നേതൃത്വത്തില്‍ ഗംഭീരമായ സദ്യയാണ് ഒരുക്കിയത്. കള്‍ച്ചറല്‍ ചെയര്‍ പേഴ്‌സണ്‍ ആയി ഊര്‍മ്മിള റാണി നായര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഈ ഓണാഘോഷം മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും പേരെടുത്തു പറഞ്ഞുകൊണ്ട് കമ്മിറ്റി മെമ്പര്‍ ജയപ്രകാശ് നായര്‍ നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് 12 മണിക്ക് ഓണസദ്യയോടെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ വൈകിട്ട് 5 മണിയോടെ സമംഗളം പര്യവസാനിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code