Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രിയങ്കയെ മാറ്റണമെന്ന പാകിസ്താന്‍െറ ആവശ്യം യു.എന്‍ തള്ളി

Picture

ജനീവ: പ്രിയങ്ക ചോപ്രയെ യൂനിസെഫിന്‍െറ ഗുഡ്‌വില്‍ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്താന്‍െറ ആവശ്യം തള്ളി യു.എന്‍. ഏതു വ്യക്തിക്കും വിഷയത്തിലുള്ള അവരുടെ കഴിവിനനുസരിച്ച് സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവകാശമുണ്ടെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രവൃത്തികളും യൂനിസെഫ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നില്ല. എന്നാല്‍ യുനിസെഫിനെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോള്‍ സംഘടനയുടെ നയങ്ങളില്‍ നിന്നും വ്യതിചലിക്കാതെ വസ്തുതകളെ അടിസ്ഥാനമാക്കി നിഷ്പക്ഷതയോടെ പ്രതികരിക്കാനാകണമെന്നും ഡുജാറിക് പറഞ്ഞു.

 

യുനിസെഫിന്‍െറ ഗുഡ്‌വില്‍ അംബാസിഡര്‍മാര്‍ കുട്ടികളുടെ അവകാശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അവരുടെ വ്യക്തിപ്രഭാവവും പ്രശ്‌സതിയും സമയവും ചെലവഴിക്കാന്‍ സ്വമേധയാ മുന്നോട്ടു വരുന്ന വളണ്ടിയര്‍മാരാണെന്നും സ്റ്റീഫന്‍ ഡുജാറിക് വ്യക്തമാക്കി.

 

പ്രിയങ്ക ചോപ്ര ഇന്ത്യന്‍ പതാകയുടെ ഇമോജിയോടൊപ്പം ‘‘ജയ് ഹിന്ദ്, ഇന്ത്യന്‍ സായുധ സേന’’ എന്ന ട്വീറ്റ് ചെയ്തിനെതിരെ സോഷ്യല്‍ മീഡയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കശ്മീര്‍ വിഷയത്തില്‍ യുനിസെഫ് അംബാസിഡര്‍ ഇന്ത്യയെ പിന്തുണച്ചുവെന്നാരോപിച്ച് പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീന്‍ മസാരി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മസാരി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

 

ആണവയുദ്ധമുള്‍പ്പെടെയുള്ള യുദ്ധങ്ങളോടുള്ള പിന്തുണയെന്നത് ഗുഡ്‌വില്‍ അംബാസഡര്‍ എന്ന ഐക്യരാഷ്ട്രസഭാ പദവിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നാണ്. പ്രിയങ്കയെ പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ സമാധാനത്തിന്‍െറ അംബാസഡര്‍ എന്ന ആശയത്തെ ലോകം പരിഹാസത്തോടെ കാണുമെന്നും ഷിരീന്‍ മസാരി ആരോപിച്ചിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code