Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെക്കു കേസില്‍ തുഷാറിനു തുണയായത് യൂസഫലി

Picture

അജ്മാന്‍: ചെക്കു കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. വ്യവസായ പ്രമുഖന്‍ എം.എ.യൂസുഫലിയാണ് ജാമ്യസംഖ്യ നല്‍കിയതും അഭിഭാഷകരെ ഏര്‍പ്പെടുത്തിയതും. ഒമ്പതു ദശലക്ഷം ദിര്‍ഹം നല്‍കാനുണ്ടെന്നു കാണിച്ച് തൃശൂര്‍ സ്വദേശി നസീല്‍ അബ്ദുല്ല നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ചയാണ് അജ്മാന്‍ പൊലീസ് തുഷാറിെന അറസ്റ്റു ചെയ്തത്. അഭിഭാഷകരും എസ്.എന്‍.ഡി.പി പ്രവാസി സംഘടനയായ സേവനത്തിന്‍െറ പ്രവര്‍ത്തകരും മോചനത്തിനായി ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യ ദിവസം ഫലമുണ്ടായില്ല.

 

തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായികളില്‍ ചിലര്‍ക്ക് സന്ദേശങ്ങളെത്തിയിരുന്നു. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ അവധി ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ കോടതി നടപടി ക്രമങ്ങള്‍ ഉണ്ടാവൂ എന്നതും ഒരാഴ്ചയെങ്കിലും ജയിലില്‍ കഴിയേണ്ടി വരുമെന്നതുമാണ് തുഷാറിന്‍െറ അഭ്യുദയ കാംക്ഷികളെ വിഷമിപ്പിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് തുഷാറിന് സഹായമെത്തിക്കണമെന്നഭ്യര്‍ഥിച്ച് കത്തയച്ചു.

 

ഇതിനു പിന്നാലെ നോര്‍ക്ക വൈസ് ചെയര്‍മാനും തുഷാറിന്‍െറ പിതാവിന്‍െറ സുഹൃത്തുമായ എം.എ.യൂസുഫലി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ലുലു ഗ്രൂപ്പിന്‍െറ പ്രതിനിധികളും അഭിഭാഷകരും അജ്മാനിലെത്തി ജാമ്യത്തിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കേസ് തുകയുടെ ഒരു ഭാഗവും പാസ്‌പോര്‍ട്ടുകളുമാണ് ജാമ്യമായി നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തുഷാറിന് യു.എ.ഇയില്‍ തങ്ങേണ്ടി വരും. എന്നാല്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ജാമ്യമായി നല്‍കി നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകളാണ് തേടുന്നത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code