Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ കോടീശ്വരന്‍ ഫെഡറല്‍ ജയിലില്‍ ആത്മഹത്യ ചെയ്തു   - പി.പി. ചെറിയാന്‍

Picture

മന്‍ഹാട്ടന്‍ (ന്യൂയോര്‍ക്ക്): അമേരിക്കയിലെ വ്യവസായ പ്രമുഖനും, കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റ് (66) ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഓഗസ്റ്റ് പത്തിനു ശനിയാഴ്ച രാവിലെ സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ജഫ്രിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൂന്നുമാസം മുമ്പ് കഴുത്തില്‍ സ്വയം ഉണ്ടാക്കിയ മുറിവുകളോടെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

 

നിരവധി പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അണ്‍സീല്‍ഡ് കുറ്റപത്രം കോടതിയില്‍ ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ചയായിരുന്നു സമര്‍പ്പിച്ചത്.

 

2008-ല്‍ ഫ്‌ളോറിഡയിലാണ് ലൈംഗീക കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതും, കുറച്ചുമാസം ജയിലില്‍ കഴിയേണ്ടിവന്നതും. അന്താരാഷ്ട്ര ബിസിനസിലും രാഷ്ട്രീയത്തിലും നിരവധി സുഹൃത്തുക്കളുള്ള അമേരിക്കയിലെ പ്രമുഖന്റെ മരണത്തില്‍ ഇതിനകം തന്നെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

 

രാജ്യത്തെ ഏറ്റവും സുരക്ഷിതത്വമുള്ള ജയിലില്‍ ഇത്തരത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുക എന്നത് സാമാന്യബുദ്ധിക്കുപോലും നിരക്കുന്നതല്ല. ഇതിനെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

 

ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി പെണ്‍കുട്ടികള്‍ ജെഫ്രിക്കെതിരേ ലൈംഗീക പീഡന പരാതികളുമായി രംഗത്തെത്തിയിരുന്നു. 45 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ജെഫ്‌റിയുടെ മരണം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code