പീരുമേട്: പ്രതിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും വിവരമില്ലാത്ത ബുദ്ധി ശൂന്യന്മാരായിരുന്നു നെടുങ്കണ്ടത്തെ പൊലീസുകാരെന്ന് മന്ത്രി എം.എം. മണി. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാര്‍ പറഞ്ഞ പാടെ ഓടിവന്ന് പ്രതിയെ ഇവര്‍ കസ്റ്റഡിയിലെടുത്തു. മരമണ്ടന്മാരായ എസ്ഐയും കൂട്ടരും അവരുടെ ഏരിയപോലും അല്ലാത്ത പുളിയന്മലയില് പോയി പ്രതിയെ കൂട്ടിക്കൊണ്ടു പോന്നു. വിവരമുള്ള ആരും ആരെങ്കിലും വിളിച്ചാലുടന്പോയി പ്രതിയെ കൂട്ടിക്കൊണ്ട് പോരില്ലെന്ന് മന്ത്രി പരിഹസിച്ചു. എന്നാല്‍ പ്രതിക്കൊപ്പം പ്രതിയെ കൂട്ടിക്കൊണ്ട് പോരില്ലെന്ന് മന്ത്രി പരിഹസിച്ചു. എന്നാല്‍ പ്രതിക്കൊപ്പം പ്രതിയെ പിടിച്ചവരെയും കൂട്ടി പൊലീസുകാര്‍ ആശുപത്രിയിലേക്ക് പോയി. പ്രതിയെ പിടിച്ചവര്‍ എവിടെയൊക്കെ മര്‍ദിച്ചു എന്ന് പരിശോധിക്കുക പോലും ചെയ്യാതെ പൊലീസുകാര്‍ നേരെ കുമാറിനെ സ്റ്റേഷനിലെത്തിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Comments