Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നൊമ്പരക്കാഴ്ച; കുടിയേറ്റശ്രമത്തിനിടെ ഇന്ത്യന്‍ ബാലിക പിതാവിനൊപ്പം മരിച്ചു

Picture

മെക്‌സിക്കോ സിറ്റി: യുഎസിലേക്കുള്ള കുടിയേറ്റശ്രമത്തിനിടെ ആറുവയസുകാരിയായ ഇന്ത്യന്‍ ബാലിക അരിസോണയിലെ തെക്കന്‍ മരുഭൂമി മേഖലയില്‍ വെള്ളം കിട്ടാതെ മരിച്ചതിന്റെ മുറിവുണങ്ങുന്നതിനു മുന്‍പേ യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും വീണ്ടും നൊമ്പരപ്പെടുത്തുന്ന ചിത്രം. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു പിതാവിന്റെയും മകളുടെയും നൊമ്പരപ്പെടുത്തുന്ന ചിത്രമാണു ലോക മനസാക്ഷിയെ മുറിപ്പെടുത്തുന്നത്. യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഇവരുടെ ദാരുണാന്ത്യം.

 

കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. മരണത്തിലേക്കു വഴുതി വീഴുമ്പോഴും ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറസ് (25) എന്ന അച്ഛന്‍ തന്റെ പൊന്നോമന മകള്‍ രണ്ട് വയസുകാരി വലേരിയയെ ചേര്‍ത്തു പിടിച്ചിരുന്നു. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വലേരിയയുടെ മൃതദേഹം കണ്ടെത്തിയത്. യുഎസില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ നിഷ്ഫലമായപ്പോഴാണ് റിയോ ഗ്രാന്‍ഡ് നദി നീത്തിക്കടക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. അപകടത്തില്‍പ്പെട്ടാലും കുഞ്ഞുമകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ടീ ഷര്‍ട്ടിനുള്ളില്‍ വലേരിയയെ ചേര്‍ത്തു പിടിച്ചാണ് ആ അച്ഛന്‍ നീന്തിതുടങ്ങിയത്.

 

‘നമുക്കു തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താന്‍ കെഞ്ചിപ്പറഞ്ഞെന്നും വീടുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും ഇനി തിരിച്ചുപോക്കില്ലെന്നു പറഞ്ഞാണു മകളെയും ചേര്‍ത്തു പിടിച്ച് നദിയില്‍ ഇറങ്ങിയതെന്നും’ കണ്ണീരോടെ റാമിറസിന്റെ മാതാവു പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പമുണ്ടായിരുന്ന റാമിറസിന്റെ ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നതു നോക്കിനില്‍ക്കാനെ തനിക്കു കഴിഞ്ഞുള്ളൂവെന്നു ടാനിയ കണ്ണീരോടെ പറയുന്നു.

 

കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code