Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2022 ലോക യുവജന സംഗമത്തിന്റെ പ്രമേയം മാര്‍പാപ്പ പ്രഖ്യാപിച്ചു

Picture

വത്തിക്കാന്‍: പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. "മറിയം എഴുന്നേറ്റു തിടുക്കത്തില്‍ പുറപ്പെട്ടു" എന്ന അര്‍ത്ഥമുള്ള "മേരി എറോസ് ആന്‍ഡ് വെന്‍റ് വിത്ത് ഹേസ്റ്റ്" എന്നതാണ് 2022 യുവജന സംഗമത്തിന്റെ തീം. ശനിയാഴ്ച അന്താരാഷ്ട്ര യുവജന ഫോറത്തിന്റെ സമാപനത്തിലാണ് പാപ്പ സുപ്രധാന പ്രഖ്യാപനം നടത്തിയത്. താന്‍ ഒരുക്കിയ പാത പിന്തുടരാനായുള്ള ദൈവത്തിന്റെ സ്വരത്തിന് ചെവി നല്‍കണമെന്ന്! പാപ്പ ഓര്‍മിപ്പിച്ചു.

 

മറിയത്തെ പോലെ, മറിയവുമായുള്ള ഐക്യത്തില്‍ ദൈനംദിന ജീവിതം മറ്റുള്ളവരിലേക്ക് ആനന്ദവും, സ്‌നേഹവും ചൊരിയട്ടെയെന്നും അന്താരാഷ്ട്ര യുവജന ഫോറത്തില്‍ പങ്കെടുക്കാനെത്തിയ യുവജന പ്രതിനിധികളോടായി പാപ്പ പറഞ്ഞു. ലോകത്തിന്റെ അന്ധകാരത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശം കൊണ്ടുവരാനായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് യുവജനങ്ങളെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. എത്ര കൂടുതലായി ആളുകളിലേക്ക് നാം ക്രിസ്തുവിനെ പകര്‍ന്നുനല്‍കുന്നവോ, അത്രയും കൂടുതലായി നമുക്ക് ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

 

2018ല്‍ നടന്ന ബിഷപ്പുമാരുടെ സിനഡില്‍ എടുത്ത തീരുമാനങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്ന വിഷയത്തെ പറ്റി ചര്‍ച്ച ചെയ്യാനാണ് അല്‍മായര്‍ക്കും, കുടുംബങ്ങള്‍ക്കും, ജീവനുമായുള്ള വത്തിക്കാന്‍ തിരുസംഘം ജൂണ്‍ 19 മുതല്‍ 22 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര യുവജന ഫോറം സംഘടിപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബണ്‍ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമയില്‍ നിന്നും 75 മൈലുകള്‍ മാത്രം അകലെയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code