Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂഡല്‍ഹിയില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മാധ്യമ പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു

Picture

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകയുടെ കാറിനു നേരെ അജ്ഞാത മുഖംമൂടി സംഘത്തിന്റെ വെടിവയ്പ്. കാറിന്റെ ഗ്ലാസ് തകര്‍ത്ത വെടിയുണ്ടകളിലൊന്ന് കയ്യില്‍ തുളച്ചു കയറി മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്ക്കു പരുക്കേറ്റു. ഈസ്റ്റ് ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവില്‍ ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവം.

 

രാത്രി ഒറ്റയ്ക്കു കാറില്‍ സഞ്ചരിക്കുകയായിരുന്ന മിതാലിക്കു നേരെ മുഖംമൂടി ധരിച്ച് മറ്റൊരു കാറിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നോയിഡയില്‍ താമസിക്കുന്ന മിതാലിയുടെ കാറിനെ പിന്തുടര്‍ന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തിയാണ് രണ്ടു തവണ നിറയൊഴിച്ചത്. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ത്തു മുന്നോട്ടു പോയ വെടിയുണ്ടകളില്‍ ഒന്ന് മിതാലിയുടെ കയ്യില്‍ തുളച്ചുകയറുകയായിരുന്നു.

 

വെടിയേറ്റ ശേഷവും കാര്‍ നിര്‍ത്താതെ മുന്നോട്ട് എടുത്തപ്പോള്‍ പിന്തുടര്‍ന്ന അക്രമികള്‍ കാറിന്റെ ഗ്ലാസിനു നേര്‍ക്ക് മുട്ടയെറിഞ്ഞു കാഴ്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നും മിതാലി പൊലീസിനോടു പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു.

 

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രിയില്‍ യാത്രക്കാരെ അപായപ്പെടുത്തി മോഷണം നടത്തുന്ന ഏതെങ്കിലും സംഘമാണോ ഇതിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വ്യക്തിവൈരാഗ്യമാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 2008 ല്‍ 26 വയസ്സുള്ള സൗമ്യ വിശ്വനാഥന്‍ എന്ന മാധ്യമപ്രവര്‍ത്തക സൗത്ത് ഡല്‍ഹിയിലെ വസന്തകുഞ്ചില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്നത്തെ ആക്രമണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code