Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിനെതിരെ കെ.സി.ബി.സി

Picture

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിനെതിരെ കെ.സി.ബി.സി; തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം ഒപ്പം നിന്നില്ലെന്ന സി.പി.എമ്മിന്റെ വിലയിരുത്തലാണോ പ്രചോദനമെന്ന് വിമര്‍ശനം

കോട്ടയം: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ സ്‌റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി കെ.സി.ബി.സി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള ബിഷപ് ഫ്രാങ്കോയെയും അദ്ദേഹത്തെ പിന്തുണച്ച പി.സി ജോര്‍ജ് എം.എല്‍.എയേയും ലൈംഗികാരോപണം നേരിട്ട പി.കെ ശശി എം.എല്‍.എയേയും പശ്ചാത്തലമാക്കിയാണ് കാര്‍ട്ടൂണ്‍. പോലീസ് തൊപ്പിക്കു മുകളില്‍ കയറിയിരിക്കുന്ന പൂവന്‍കോഴിയായി ഫ്രാങ്കോയെയും ഇവരെ കണ്ട് ഭയന്നോടുന്ന കന്യാസ്ത്രീകളെയും കാര്‍ട്ടൂണില്‍ ചേര്‍ത്തിരിക്കുന്നൂ. ഫ്രാങ്കോയുടെ കൈവശമിരിക്കുന്ന അംശവടിയില്‍ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രമാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. ഇതാണ് കെ.സി.ബി.സിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സുഭാഷ് കെ.കെ വരച്ച 'വിശ്വാസം രക്ഷതിഃ' എന്ന കാര്‍ട്ടൂണിനാണ് പുരസ്‌കാരം.

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചതായി തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ക്രിസ്ത്യന്‍ ന്യുനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നിലുള്ള പ്രചോദനമെന്ന് സംശയിക്കുന്നതായും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു.

ബിഷപ് ഫ്രാങ്കോയുടെ പേര് പറഞ്ഞ് െ്രെകസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പുരസ്‌കാനം നല്‍കി ആദരിച്ചിരിക്കുന്നത്. പുരസ്‌കാരം പിന്‍വലിച്ച് ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ്മന്ത്രി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെടുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code