Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭീകരാക്രമണം നടന്ന ശ്രീലങ്കന്‍ പള്ളി പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചു

Picture

കൊളംബോ: ഭീകരതക്കെതിരെ ഇന്ത്യയും ശ്രീലങ്കയും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടന്ന സ?െന്‍റ് ആന്‍റണീസ് ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ശ്രീലങ്കന്‍ ജനതക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

 

ശ്രീലങ്ക വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്കയുടെ ഉറ്റസുഹൃത്താണ് ഇന്ത്യയെന്ന് സിരിസേന പറഞ്ഞു.

 

ഏപ്രില്‍ 21ലെ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാഷ്ട്രതലവനാണ് മോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്‌സെ തുടങ്ങിയവരുമായും മോദി ചര്‍ച്ച നടത്തി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code