Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആലത്തൂരില്‍ രമ്യ, ഇടുക്കിയില്‍ ഡീന്‍

Picture

കൊച്ചി : മധ്യകേരളത്തില്‍ ആറില്‍ അഞ്ചു മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് മ കാര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. ഒരു സീറ്റില്‍ ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും വിലയിരുത്തുന്നു. മധ്യകേരളത്തില്‍ യുഡിഎഫിന് 42 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് 36ഉം എന്‍ഡിഎയ്ക്ക് 16ഉം മറ്റുള്ളവര്‍ക്ക് ആറു ശതമാനവും വോട്ടുലഭിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

യുഡിഎഫിലെ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടും എല്‍ഡിഎഫിലെ പി.കെ.ബിജു തുടര്‍ച്ചയായി മൂന്നാം തവണയും മല്‍സരിക്കാനെത്തുന്നു എന്നതുകൊണ്ടും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ആലത്തൂര്‍. ഇവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണു സര്‍വേ ഫലം.

 

നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ എന്‍ഡിഎ മറ്റു സ്ഥാനാര്‍ഥികളുടെ വോട്ടുവിഹിതത്തില്‍ കാര്യമായ ഇടിവുണ്ടാക്കുന്ന മണ്ഡലമാണു തൃശൂര്‍. ഇവിടെ എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസും യുഡിഎഫിന്റെ ടി.എന്‍.പ്രതാപനും തമ്മിലുള്ള പോരാട്ടം ഫോട്ടോഫിനിഷില്‍ അവസാനിക്കും. നേരിയ മുന്‍തൂക്കം രാജാജി മാത്യു തോമസിനാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

സിറ്റിങ് എംപി എല്‍ഡിഎഫിന്റെ ഇന്നസന്റ് വീണ്ടും മല്‍സരിക്കാനെത്തിയ ചാലക്കുടിയില്‍ ഇത്തവണ വിജയിക്കില്ലെന്നാണ് സര്‍വേ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ലോക്‌സഭയിലേയ്ക്കു പോകും. പ്രചാരണത്തിനിടെ ബെന്നിക്കു ഹൃദയാഘാതം മൂലം പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും അതൊന്നും ഫലത്തെ ബാധിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്.

 

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫ് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നു വ്യക്തമാക്കുന്നതാണ് എക്‌സിറ്റ്‌പോള്‍ ഫലം. സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്ന പി.രാജീവിനെ വീഴ്ത്തി യുഡിഎഫിന്റെ ഹൈബി ഈഡന്‍ വിജയിക്കും.

 

മുന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സാഹസികമായി കൈപ്പിടിയിലൊതുക്കിയ ഇടുക്കി മണ്ഡലം ഇത്തവണ ജോയ്‌സ് ജോര്‍ജിനെ കൈവിടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം നല്‍കുന്ന സൂചന. കഴിഞ്ഞ തവണയും ജോയ്‌സ് ജോര്‍ജിനെതിരെ മല്‍സരിച്ച യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസ് ഇത്തവണ വിജയിക്കുമെന്നാണു സര്‍വേ വ്യക്തമാക്കുന്നത്.


എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ഥി വി.എന്‍.വാസവനും യുഡിഎഫിന്റ തോമസ് ചാഴികാടനും ഏറ്റുമുട്ടിയ കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. തോമസ് ചാഴികാടന്‍ ഇവിടെ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code