Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ത്രോബോള്‍ മത്സരവും, പിക്‌നിക്കും മെയ് 18 ന്

Picture

റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായുള്ള ത്രോബോള്‍ മത്സരവും , പിക്‌നിക്കും മെയ് 18 ന് റ്റാമ്പായില്‍ നടക്കും. രാവിലെ 8 . 30 മുതല്‍ വൈകുന്നേരം 5 മണിവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. റ്റാമ്പായിലും ഒര്‍ലാണ്ടോയിലും നിന്നുമായി വനിതകളുടെ 8 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

 

ടീമിന്റെ പേരും ക്യാപ്റ്റന്റെ പേരും ടീം ക്രൂഷേര്‍സ് (നീതു), ഷൈനിങ് സ്റ്റാര്‍സ് (പ്രീതി ) , സണ്‍ ഷൈനേഴ്‌സ് (ജ്യോത്സ്‌ന ), സണ്‍ റൈസേഴ്‌സ് ( വിദ്യ ) , തണ്ടര്‍ ബോള്‍ട്‌സ് (അനുപമ) , എം എ സി ഫ് വാരിയര്‍സ് (ലക്ഷ്മി ), രച (ഇന്ദു ), ഡിഫെന്‍ഡേര്‍സ് (രാജേശ്വരി).

 

റ്റാമ്പായിലെ Lettuce Lake Park ലെ (6920 E Fletcher Ave , Tampa ഷെല്‍ട്ടര്‍ 3 & 4 ന് സമീപത്തുള്ള രണ്ടു വോളീബോള്‍ കോര്‍ട്ടുകളിലായാണ് മത്സരം നടക്കുന്നത്.

അതിനോടൊപ്പം 11 മണിയോടെ പിക്‌നിക് ഗേമുകള്‍ ആരംഭിക്കും. ഓട്ടം , ഷോര്‍ട്പുട്, വടംവലി തുടങ്ങി നിരവധി മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. Elemetnry , Middle , High School , Age 18 - 34 , 35 ന് മുകളില്‍ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്.

 

മിനിര്‍വ റെസ്റ്റാറ്റാന്റിന്റെ തട്ട് കടയും , എം എ സി ഫ് വുമണ്‍'സ് ഫോറത്തിന്റെ ബൂത്തും ഭക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്.

 

പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ഇരുപത്തി ഒന്‍പതാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന അസോസിയേഷന്‍ ആദ്യമായിട്ടാണ് Throwball tournament സംഘടിപ്പിക്കുന്നത്.

 

Throwball മത്സരത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ലക്ഷ്മി രാജേശ്വരിയെയും (732 325 8861 ) , പിക്‌നിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് Jayesh Nair ( 813 420 2212 ) യെയും വിളിക്കുക.

ഷാജു ഔസേ്ഫ് , രവി ശങ്കര്‍ , അമിത തുടങ്ങിയവരാണ് പിക്‌നിക്കിന്റെ കോഓര്‍ഡിനേറ്റര്‍സ്.

 

മലയാളി അസോസിയേഷന്റെ ഈ കൂട്ടായ്മയില്‍ എല്ലാവരും പങ്കു ചേരണമെന്ന് പ്രസിഡന്റ് സുനില്‍ വര്‍ഗീസും, സെക്രട്ടറി ജയേഷ് നായരും , ട്രഷറര്‍ ഷിബു തണ്ടാശ്ശേരിയും മറ്റു കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു. റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ഉണ്ണികൃഷ്ണനും മറ്റു ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും അറിയിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code