ന്യൂയോര്‍ക്: യു.എസ് സംസ്ഥാനമായ അലബാമയില്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്ല് പാസാക്കി. ഇതോടെ ഏതുഘട്ടത്തിലുള്ള ഗര്‍ഭഛിദ്രവും ക്രിമിനല്‍ കുറ്റമായി മാറും. അമ്മയുടെ ആരോഗ്യനില അതിഗുരുതരമാണെങ്കില് മാത്രം ഗര്‍ഭഛിദ്രത്തിന് അനുവദിക്കും. അതല്ലാതെ ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയുണ്ടായിരിക്കില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യമുള്ള സെനറ്റില്‍ ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. നേരത്തേ ജനപ്രതിനിധി സഭയില്‍ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ നിയമമാകും. അധികൃതരുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഗര്‍ഭഛിദ്രത്തിന് കൂട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്ക് 10 മുതല്‍ 99 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. അതേസമയം ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്ന സ്ത്രീകളെ ശിക്ഷിക്കില്ല.
മറ്റ് യു.എസ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അലബാമയാണ് ഗര്‍ഭഛിദ്രനിയമം കര്‍ക്കശമാക്കിയത്. ജോര്‍ജിയ പോലുള്ള സംസ്ഥാനങ്ങളില്‍ ആറുമാസത്തിനു ശേഷം ഗര്‍ഭഛിദ്രം നടത്തരുതെന്നാണ് നിയമം.
Comments