Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരീക്ഷ ആള്‍മാറാട്ടം: വിദ്യാര്‍ഥിയുടെ ശരിയുത്തരം അധ്യാപകന്‍ തെറ്റായി തിരുത്തി

Picture

മുക്കം (കോഴിക്കോട്): നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ഥി എഴുതിയ ശരിയുത്തരം വെട്ടിയ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് തെറ്റായി തിരുത്തി എഴുതി. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. എസ്.എസ്. വിവേകാനന്ദന്‍െറ നേതൃത്വത്തിലുള്ള തെളിവെടുപ്പ് സംഘത്തിനാണ് ഇക്കാര്യം ബോധ്യമായത്. ഈ വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയത്തിലെ ഉത്തരക്കടലാസിലാണ് അധ്യാപകന്‍െറ ‘കരവിരുത്’. നാല് ഉത്തരങ്ങളാണ് അധ്യാപകന്‍ തിരുത്തിയത്. താന്‍ എഴുതിയ നാലു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തിരുത്തി എഴുതിയതും അതില്‍ ഒരു ഉത്തരം തെറ്റുമാണെന്ന് കണ്ടപ്പോള്‍ വിദ്യാര്‍ഥി ഞെട്ടി.

 

പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതുന്നതില്‍ ഒരു വിദ്യാര്‍ഥി ഏറെ സങ്കടപ്പെട്ടു. രണ്ടാമത് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് മക്കളെ ബലിയാടാക്കിയതില്‍ രക്ഷിതാക്കള്‍ കരഞ്ഞുകൊണ്ടാണ് സങ്കടവും രോഷവും പ്രകടിപ്പിച്ചത്. അധ്യാപകര്‍ പരീക്ഷ എഴുതിയത് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഫലം തടഞ്ഞുവെച്ച മൂന്നു വിദ്യാര്‍ഥികളും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളും മൊഴി നല്‍കിയത്.

 

പ്ലസ് വണ്‍ പരീക്ഷയില്‍ രണ്ടു വിദ്യാര്‍ഥികളുടെ പേപ്പറില്‍ പൂര്‍ണമായും ഉത്തരങ്ങള്‍ തിരുത്തി എഴുതിയത് തെളിവെടുപ്പ് സംഘം അവരെ കാണിച്ചു. 32 കുട്ടികളുടെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പറുകളാണ് മാറ്റി എഴുതിയത്. മുഴുവന്‍ കുട്ടികളുടെയും അസൗകര്യങ്ങള്‍ കണക്കിലെടുത്ത് രണ്ടുപേരെ മാത്രമാണ് തെളിവെടുപ്പിന് വിളിച്ചത്. സ്കൂളില്‍ കൃത്രിമം നടന്ന പരീക്ഷ മുറികളില്‍ ഡ്യൂട്ടി ചെയ്ത അധ്യാപകരെയടക്കം 14 ഇന്‍വിജിലേറ്റര്‍മാരെയും വിളിച്ചുവരുത്തി തെളിവെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code