Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈസ്റ്റര്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയാറാക്കാം

Picture

താറാവ് കറി

ചേരുവകള്‍: താറാവ് -500 ഗ്രാം, സവാള -300 ഗ്രാം, ഇഞ്ചി -രണ്ട് കഷണം, പച്ചമുളക് -നാലെണ്ണം, വെളുത്തുള്ളി -മൂന്ന് അല്ലി, കറിവേപ്പില -ഒരു തണ്ട്, തക്കാളി -മൂന്നെണ്ണം, മുളകുപൊടി -ഒരു ടീസ്പൂണ്‍, മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍, മഞ്ഞള്‌പ്പൊടി -അരടീസ്പൂണ്‍, വെളിച്ചെണ്ണ -100 മില്ലി, തേങ്ങാപ്പാല്‍ -ഒരു തേങ്ങയുടേത്, ഉപ്പ് -പാകത്തിന്അരപ്പിനുള്ളത്, തേങ്ങ വറുത്തത് -ഒരെണ്ണം, ഉണക്കമുളക് -അഞ്ചെണ്ണം, ചുവന്നുള്ളി -പത്തെണ്ണം, കുരുമുളക് -രണ്ട് ടീസ്പൂണ്‍, പെരുംജീരകം -ഒരു ടീസ്പൂണ്‍, കറിവേപ്പില -ഒരു തണ്ട്

 

പാകം ചെയ്യുന്ന വിധം
താറാവ് കഷണങ്ങള്‍ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക.. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

 

സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‌പ്പൊ്ടി എന്നിവ ചേര്ക്കുക. താറാവ് കഷണങ്ങള്‍ അതിലേക്കിടുക. നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്ത്തി ളക്കുക.അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കി വിളമ്പുക.

 

പാലപ്പം

ചേരുവകള്‍: പച്ചരി- 3 കപ്പ്, യീസ്റ്റ് - 1 ടീസ്പൂണ്‍, തേങ്ങ ചിരവിയത് -1/2 മുറി, തേങ്ങാപ്പാല്‍ - 1 കപ്പ്, ചോറ് - 3 ടേബിള്‍ സ്പൂണ്‍, പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍, ഉപ്പു - ആവശ്യത്തിന്.

 

ഉണ്ടാകുന്ന വിധം
അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. യീസ്റ്റ് 1 ടീസ്പൂണ്‍പഞ്ചസാര ചേര്ത്തു ഇളക്കി , ഇളം ചൂട് വെള്ളത്തി 10 മിനുട്ട് പൊങ്ങാന്‍ വെക്കുക.

45 ടേബിള്‍ സ്പൂണ്‍ അരി കുറച്ചു വെള്ളത്തില്‍ അരച്ച് , അതില്‍ നിന്ന് 1 ½ ടേബിള്‍ സ്പൂണ്‍ അരച്ച മാവ് അര ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച് തണുപ്പിച്ചു എടുക്കുക.

 

അതിനു ശേഷം ബാക്കി അരിയും, തേങ്ങ ചിരവിയതും, ചോറും , തേങ്ങാപ്പാല്‍ ചേര്ത്തു നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറുക്കി വെച്ചിരിക്കുന്നതും , കലക്കി വെച്ചിരിക്കുന്ന യീസ്റ്റും ചേര്ത്തു നന്നായി ഇളക്കി പൊങ്ങാന്‍ വെക്കുക. നന്നായി പൊങ്ങിയതിനു ശേഷം ബാക്കിയിരിക്കുന്ന പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേര്ത്തു നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം

 

കള്ളപ്പം

ചേരുവകള്‍: പച്ചരി- 2 കപ്പ്, 1തേങ്ങ- കപ്പ്, ഈസ്റ്റ് കാല്‍ ടീസ് സ്പൂണ്‍ / തെങ്ങിന്‍ കള്ള് ഒരു ഗ്ലാസ്, പഞ്ചസാര 6 ടീസ് സ്പൂണ്‍, വെളുത്തുള്ളി -1 അല്ലി, ജീരകം -1 നുള്ള്

പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം പൊടിക്കുക ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട് വയ്ക്കുക.

 

2 സ്പൂണ്‍ അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കി എടുക്കുക (കപ്പു കാച്ചുക).

 

പൊടിച്ച അരി, തേങ്ങാ ചിരവിയത്, ഈസ്റ്റ് ലായനി, കപ്പു കാച്ചിയത് എന്നിവ നന്നയി മിക്‌സ് ചെയ്തു കൂടെ വെളുത്തുള്ളിയും ഒരു നുള്ള് ജീരകവും ചേര്‍ത്ത് പതിയെ ഒന്ന് ചതച്ചു ചേര്‍ത്തു വെള്ളം കുറച്ച് കുഴച്ച് 10 മണിക്കൂര്‍ വയ്ക്കുക.

എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേര്ത്ത് 15 മിനിട്ട് വയ്ക്കുക. ഉപ്പ് പാകത്തിനു ചേര്ത്ത്‌ന അപ്പം ചുടാംമാവു കുഴയ്ക്കുമ്പോള്‍ ഒരു കപ്പ് ചോറും കൂടി അരച്ച് ചേര്ത്താ ല്‍ അപ്പത്തിനു നല്ല മയം കിട്ടും.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code