Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പത്രസ്വാതന്ത്ര്യം: ഇന്ത്യ പിന്നിലേക്ക്, നൂറ്റിനാല്‍പ്പതാം സ്ഥാനം മാത്രം

Picture

ലണ്ടന്‍: ആഗോള പത്രസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക്. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 140ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018ലെ സൂചികയില്‍ ഇത് 138 ആയിരുന്നു.

 

ഇന്ത്യ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈസമയം മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറെ അപകടകരമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പത്രസ്വാതന്ത്ര്യത്തില്‍ നോര്‍വേയാണ് ഒന്നാംസ്ഥാനത്ത്. തുര്‍ക്ക്‌മെനിസ്താനാണ് ഏറ്റവും പിന്നില്‍. പാരീസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അഥവാ അതിര്‍ത്തികളില്ലാത്ത ലേഖകന്‍മാര്‍ (ആര്‍.എസ്.എഫ്.) എന്ന സംഘടനയാണ് ആഗോള പത്രസ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്.

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ആറു മാധ്യമപ്രവര്‍ത്തകര്‍ ജോലിയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. പോലീസ്, മാവോവാദികള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ എത്രത്തോളമാണെന്ന് ഈ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ഗ്രാമീണമേഖലകളിലെ പ്രാദേശികഭാഷാ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍.

 

‘ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷി അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ വര്‍ധിച്ചു. വിമര്‍ശിച്ച് സംസാരിക്കാനും എഴുതാനും ധൈര്യം കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം വര്‍ധിച്ചു. എഴുതുന്നതോ പറയുന്നതോ ഒരു സ്ത്രീയാണെങ്കില്‍ പ്രചാരണങ്ങള്‍ കൂടുതല്‍ പരുഷമാകും. കശ്മീര്‍ പോലെയുള്ള പ്രശ്‌നബാധിതമേഖലകളിലെ മാധ്യമപ്രവര്‍ത്തനം അപകടകരമായി തുടരുകയാണ്’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം പത്രസ്വാതന്ത്ര്യം താഴേക്കുപോയതായാണ് സൂചിക വ്യക്തമാക്കുന്നത്. 142ാം സ്ഥാനത്താണ് പാകിസ്താന്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുസ്ഥാനമാണ് അവര്‍ക്ക് നഷ്ടമായത്. ബംഗ്ലാദേശ് നാലുസ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി 150ാമതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസുരക്ഷയുണ്ടെന്ന് കരുതപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പത്രസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അതേസമയം, ഏകാധിപത്യരാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ കുറഞ്ഞുവരികയാണെന്നും പട്ടിക വ്യക്തമാക്കുന്നു.

പത്രസ്വാതന്ത്ര്യം ആദ്യ അഞ്ചുരാജ്യങ്ങള്‍

 

1). നോര്‍വേ
2). ഫിന്‍ലന്‍ഡ്
3). സ്വീഡന്‍
4). നെതര്‍ലന്‍ഡ്‌സ്
5). ഡെന്‍മാര്‍ക്ക്

 

അവസാന അഞ്ചുരാജ്യങ്ങള്‍
180. തുര്‍ക്ക്‌മെനിസ്താന്‍
179. ത്തരകൊറിയ
178. എറിത്രിയ
177. ചൈന
176. വിയറ്റ്‌നാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code