Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.സി.എന്‍.എ.കെ പ്രമോഷണല്‍ യോഗവും സംഗീതവിരുന്നും ഡാളസില്‍ ഏപ്രില്‍ 28 ന്   - രാജു തരകന്‍

Picture

ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തെക്കോസ്ത് സഭകളുടെസംയുക്തവേദിയായ പി.സി.എന്‍.എ.കെയുടെ 37-മത് കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍യോഗവുംസംഗീതവിരുന്നുംമസ്ക്വീറ്റ് ശാരോന്‍ സഭാഹാളില്‍ ഏപ്രില്‍ 28 ഞായറാഴ്ചവൈകിട്ട് 6.30ന് ആരംഭിക്കും. ഡാളസ് പട്ടണത്തില്‍ നിലവിലുള്ള 50-ല്‍ പരം പെന്തെക്കോസ്ത് സഭകളില്‍ നിന്നുള്ളസഭാശുശ്രൂഷകരുംസഭാവിശ്വാസികളും ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന്‌സിറ്റിവൈഡ് ചെയര്‍മാന്‍ റവ.മാത്യുശാമുവേല്‍അറിയിക്കുകയുണ്ടായി. ഫ്‌ളോറിഡ പട്ടണത്തില്‍മയാമിഎയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ജൂലൈ 4 മുതല്‍ 7 വരെയാണ്‌കോണ്‍ഫറന്‍സ് നടക്കുന്നത്.

 

“ദൈവത്തിന്റെഅത്യന്തശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍” എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയം. സ്വദേശത്തുംവിദേശത്തുമുള്ള അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകരാണ് ഈ സമ്മേളനത്തില്‍മുഖ്യ പ്രഭാഷണം നടത്തുന്നത്. പാസ്റ്റര്‍കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), ബിജുതോമസ്ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജുജോര്‍ജ്കാനഡ (നാഷണല്‍ ട്രഷറര്‍) ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം (യൂത്ത്‌കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ്‌കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് നേതൃത്വംവഹിക്കുന്നത്. ഡാളസ് പട്ടണത്തില്‍വിവിധ പെന്തെക്കോസ്ത് സഭകളില്‍ നിന്നുള്ളഗായകസംഘമാണ് പ്രമോഷണല്‍ യോഗത്തില്‍ ഗാനശുശ്രൂഷ നിര്‍വഹിക്കുന്നത്.

 

യോഗസ്ഥലം: Sharon Fellowship church. 940 Barnes Bridge Road. Mesquite. Tx 75150.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code