Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍വറിയാഗം നൃത്ത സംഗീത ദൃശ്യാവിഷ്കാരം ഡാളസ് സെന്റ്‌പോള്‍സില്‍ ഏപ്രില്‍ 20-ന്   - എബി മക്കപ്പുഴ

Picture

ഡാളസ്: ഡാളസ് സെന്റ്‌പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 ശനിയാഴ്ച്ച വൈകിട്ട് 6.30 നു കാല്‍വറി യാഗം എന്ന നൃത്തസംഗീത ദൃശ്യാവിഷ്കാരം നടത്തപ്പെടുന്നു.
യേശുവിന്റെ പീഡാനുഭവത്തെയും ക്രൂശുമരണത്തെയും ഉയര്‍ത്തെഴുനേല്‍പിനെയും അനുസ്മരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ നാടകപ്രദര്ശനം ആണ് നടക്കുക. സെന്റ്‌പോള്‍സ ്ഇടവകയിലെ കുറെ യുവകലാകാരന്‍മാരുടെ വളരെനാളത്തെപരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശ്രമഫലമായിട്ടാണ് ഈയൊരുദൃശ്യാവിഷ്കാരം നടത്തുന്നത്.

 

ഏറ്റംപുതുമയേറിയതും, വര്‍ണ്ണപൊലിമനിറഞ്ഞതുമായ ഈപരിപാടിയിലേക്ക് ഡാളസിലെ ഏവരെയും സ്വാഗതംചെയ്യുന്നു. പ്രവേശനം ഫ്രീ ആയിട്ടാണ് നടത്തുന്നത്.


ഡാളസിലെ വിവിധചര്‍ച്ചിലെ ഗായകസംഘങ്ങള്‍ യേശുക്രിസ്തുവിന്റെ ഉയര്‍പ്പിന്റെസന്ദേശം ഉള്‍കൊള്ളുന്ന “ഈസ്റ്റര്‍സംഗീതസദസ്” പ്രസ്തുതപരിപാടിയോടൊപ്പംക്രമീകരിച്ചിട്ടുണ്ട്.
റവ.മാത്യൂജോസഫ് ഈസ്റ്റര്‍സന്ദേശം നല്‍കിസദസിനെ അനുഗ്രഹിക്കും.

 

കൂടുതല്‍വിവരങ്ങള്‍ക്ക്; റവ. മാത്യു ജോസഫ് ഫോണ്‍: 469 964 7494

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code