Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിനിമാ നിര്‍മാതാവെന്നു തെറ്റിധരിപ്പിച്ച് പീഡനം; വിദേശമലയാളി അറസ്റ്റില്‍

Picture

കൊച്ചി: സിനിമാ നിര്‍മാതാവാണെന്ന വ്യാജേന നിരവധി യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നു സംശയിക്കുന്ന വിദേശ മലയാളി യുവാവ് മാനഭംഗക്കേസില്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് ഒളിവിലായിരുന്ന ഇയാള്‍ അറസ്റ്റിലായത്. പത്തനംതിട്ട വൈക്കത്തു വീട്ടില്‍ പോപ്‌സി എന്ന ജെയിംസ് തോമസാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

കുടുംബസമേതം കാനഡയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയും യുവതി ചികിത്സയ്ക്കായി രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പരിചരിക്കാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. തുടര്‍ന്നു യുവതിക്കൊപ്പം താമസിക്കുന്നതിനിടെ ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞ് 35 ലക്ഷം തട്ടിയെടുത്തതായി പൊലീസ് പറയുന്നു.

പിന്നീട് കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്. സിനിമാ നിര്‍മാതാവെന്നാണ് ജെയിംസ് ഫെയ്‌സ്ബുക്കില്‍ അവകാശപ്പെട്ടിരുന്നത്് ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.


എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷിന്റെ നിര്‍ദേശ പ്രകാരം നോര്‍ത്ത് എസ്എച്ച്ഒ റോജ്, എസ്‌ഐ രാജന്‍ ബാബു, എസ്!സിപിഒ വിനോദ് കൃഷ്ണ, സിപിഒമാരായ രാജേഷ്, അജിലേഷ്, ഡ്രൈവര്‍ ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code