Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിഷു പാചകം

Picture

വിഷു സ്‌പെഷല്‍ പാലട പ്രഥമന്‍

 

വിഷു സദ്യയ്ക്ക് രുചികരമായ പാലടപ്രഥമന്‍ തയാറാക്കാം.

ചേരുവകള്‍: റെഡിമേഡ് റൈസ് അട- 125 ഗ്രാം / 1 കപ്പ് (ചെറിയ അട),
തിളപ്പിച്ച വെള്ളം- 2 അല്ലെങ്കില്‍ 3 കപ്പ്,
കട്ടിയുള്ള പാല്‍- 1 1/2 ലിറ്റര്‍,
പഞ്ചസാര- 1 1/2 കപ്പ്,
ഏലയ്ക്കാപ്പൊടി - 1 - ടീസ്പൂണ്‍,
നെയ്യ് - 1 ടേബിള്‍സ്പൂണ്‍,
കശുവണ്ടി- 1 0 -2 0 എണ്ണം ,
ഉണക്കമുന്തിരി - 2 0 എണ്ണം,
ഉപ്പ് -ഒരു നുള്ള്

 

തയാറാക്കുന്നവിധം

1 . ഒരു കപ്പ് റൈസ്/അരി അട 3 കപ്പ് തിളപ്പിച്ച വെള്ളത്തില്‍ ഇട്ട് 10 15 മിനിറ്റ് അടച്ചുവെക്കാം. (ഇങ്ങനെ ചെയ്താല്‍ അട പെട്ടന്നു സോഫ്റ്റ് ആയി കിട്ടും). അതിനുശേഷം ഈ വെള്ളം മാറ്റി മൂന്ന് തവണ തണുത്തവെള്ളത്തില്‍ കഴുകി വെള്ളം എല്ലാം ഊറ്റി മാറ്റി വെക്കുക.

2 . കുക്കറില്‍ 1 1/2 ലിറ്റര്‍ പാല്‍ ഒഴിച്ചുകൊടുക്കാം. അതിനുശേഷം ഗ്യാസ് ഓണാക്കി മീഡിയം തീയില്‍ പാല് തിളപ്പിച്ചെടുക്കാം.പാല് ഇടക്കിടക്കു ഇളക്കികൊടുക്കണം.പാല് തിളച്ചുവരുമ്പോ അതിലേക് പഞ്ചസാര ചേര്‍ത്തുകൊടുക്കാം. നന്നായി ഇളക്കി പഞ്ചസാര അലിയിച്ചെടുക്കാം. അതിനുശേഷം അതിലേക്കു കുക്ക് ചെയ്തുവെച്ച അട ഇട്ടുകൊടുത്തു നന്നായി ഇളക്കിയെടുക്കാം.

3 . ഇനി ഈ കുക്കര്‍ അടച്ചുവെച്ചിട്(കുക്കറിന്റെ വിസില്‍/വെയിറ്റ് എടുത്തുമാറ്റണം) ചെറിയ തീയില്‍ കുക്ക് ചെയ്യാം. ആവി വന്നുതുടങ്ങിയാല്‍ കുക്കറിന്റെ വിസില്‍/വെയിറ്റ് ഇട്ടിട് ഒരു 20 മുതല്‍ 25 മിനിറ്റ് ചെറിയ തീയില്‍ കുക്ക് ചെയ്യുക. അതിനുശേഷം തീ ഓഫ് ചെയ്യാം.

4 .കുക്കറിലെ ആവി പോയതിനുശേഷം കുക്കറിന്റെ മൂടി തുറന്നു നോക്കാം. (കൂടുതല്‍ വെള്ളം പോലെ തോന്നുകയാണെങ്കില്‍ ഒരു 10 മിനിറ്റ് തുറന്നുവെച്ച് കുക്ക് ചെയ്യാം).

5 . ഏലക്കാപൊടിയും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കാം.പഞ്ചസാര കുറവാണെങ്കില്‍ ഈ സമയം ചേര്‍ത്തുകൊടുക്കാം. ഗ്യാസ് ഓഫ് ആക്കാം.

6 .ഒരു ചെറിയ പാത്രം ചൂടാക്കി അതിലേക് നെയ്യ് ഒഴിച്ചുകൊടുക്കാം.നെയ്യ് ചൂടായിക്കഴിഞ്ഞാല്‍ ചെറിയ തീയില്‍ കശുവണ്ടിയും മുന്തിരിയും വറത്തെടുക്കുക.ഇത് പായസത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.


വിഷു അട

സാധാരണ അടകളില്‍ നിന്ന് വളരെ വ്യത്യസ്തമായ അടയാണ് വിഷു അട. വിഷുദിനത്തില്‍ വളരെ സ്‌പെഷ്യല്‍ ആയി എല്ലാ വീടുകളിലും വിഷു അട ഉണ്ടാക്കാറുണ്ട്.ഇപ്പോഴും ഇത് ശീലിച്ച് വരുന്നവരുണ്ട്.നമുക്ക് വിഷു അട എങ്ങനെയാ ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം ...........

ആവശ്യമുള്ള സാധനങ്ങള്‍: ഉണക്കലരി, ഉപ്പ്, ദോശമാവ്, തേങ്ങ, ശര്‍ക്കര, കദളിപ്പഴം, ഉണക്കമുന്തിരി, കല്‍ക്കണ്ടം, ഏലക്ക.

 

തയ്യാറാക്കുന്ന വിധം

ഉണക്കലരി പൊടിച്ചതില്‍ ആവശ്യത്തിന് ഉപ്പുചേര്‍ത്തു ദോശമാവിനെക്കാള്‍ കുറുകിയ പരുവത്തില്‍ കലക്കിയെടുക്കുക. തേങ്ങയില്‍ ശര്‍ക്കര, കദളിപ്പഴം, ഉണക്കമുന്തിരി, കല്‍ക്കണ്ടം, ഏലക്ക എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മാവില്‍ അല്‍പം നെയ്‌യ് ചേര്‍ത്തിളക്കി വാട്ടിയ ഇലയില്‍ കോരിയൊഴിച്ചു പതിയെ ചുറ്റിച്ചെടുക്കുക. നടുവിലായി തേങ്ങാക്കൂട്ട് രണ്ടു സ്പൂണ്‍ വീതം വച്ച് ഇല രണ്ടായി മടക്കുക. പിന്നീടു മൂലകള്‍കൂടി മടക്കിയെടുത്ത് അപ്പച്ചെന്പിന്‍റെ തട്ടില്‍വച്ചു വേവിച്ചെടുക്കുക.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code