Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബാബു പോള്‍ ഫോമയുടെ സന്തതസഹചാരി (സലീം)

Picture

2010-ലെ ലാസ് വേഗാസ് കണ്‍വന്‍ഷനിലെ പ്രധാന പ്രാസംഗീകരില്‍ ഒരാളായിരുന്നു പ്രഗത്ഭനായ ബാബു പോള്‍. സംഘാടകരായ ഞങ്ങളുടെ മനസ്സിലെ പ്രധാന ചിന്ത ബാബു പോള്‍ സാറിനെ പോലെയുള്ള അവഗാഹമായ പരിജ്ഞാനമുള്ളയാള്‍ ഏതു മീറ്റിംഗിനും ഒരു മുതല്‍ക്കൂട്ടാണെന്നു അറിയാമായിരുന്നു. അതുകൊണ്ടുതന്നെ നാലു ദിവസത്തെ കണ്‍വന്‍ഷനില്‍ ബാബുസാര്‍ മിക്കവാറുമുള്ള മീറ്റിംഗുകളില്‍ പ്രധാന പ്രാസംഗീകനായിരുന്നു. അതു മതസൗഹാര്‍ദ്ദ സമ്മേളനത്തിനായിക്കോട്ടെ, രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കായിക്കോട്ടെ എവിടെയും യോഗ്യനായ ഒരു പ്രാസംഗീകനായിരുന്നു.

 

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും സൗഹൃദം സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യുന്ന അസാധാരണമായ ഒരു വ്യക്തിത്വത്തിനു ഉടമയായിരുന്നു ശ്രീ ബാബു പോള്‍. നാലി ദിവസം നീണ്ടുനിന്ന ലാസ് വേഗാസ് കണ്‍വന്‍ഷനില്‍ നിറഞ്ഞുനിന്നതാണ് ബാബു സാര്‍. എല്ലാറ്റിനും മറുപടിയുള്ള ഒരു വിശ്വവിജ്ഞാനകോശം.

 

മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ഞായറാഴ്ച ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ മുറിയില്‍ ചെന്ന് സാറിനെ വിളിച്ച് ആരാധനയില്‍ പങ്കെടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു. അതിനുശേഷമുള്ള ഫോമയുടെ പല കണ്‍വന്‍ഷനുകളിലും ബാബു പോള്‍ സാറും ടി.പി. ശ്രീനിവാസനും സ്ഥിരം ക്ഷണിതാക്കളായിരുന്നു. ഫോമയുടെ യശസ്സ് കേരളത്തിലും ഉയര്‍ത്തിക്കാട്ടാന്‍ ബാബു പോള്‍ സാറിനെ പോലെയുള്ള സാംസ്കാരിക സാമ്രാട്ടിന്റെ പരാമര്‍ശങ്ങളും അഭിപ്രായ പ്രകടനങ്ങളും എത്രത്തോളം സഹായകമാണെന്നു ഫോമയുടെ സംഘാടകരില്‍ ചിലരെങ്കിലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാകും.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code