ഷിക്കാഗോ: സന്നദ്ധ പദ്ധതികള്‍ ലക്ഷ്യമിട്ട് റോട്ടറി ഇന്റര്‍നാഷനലിന്റെ കീഴില്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കായി റോട്ടറി ക്ലബ് ചാര്‍ട്ടര്‍ ചെയ്തു. ആദ്യമായാണ് ആഗോളതലത്തില്‍ മറ്റൊരു രാജ്യത്ത് ഭാരതീയര്‍ക്കു മാത്രമായി റോട്ടറി ക്ലബ്ബിന് അനുമതി ലഭിക്കുന്നത്. ഷിക്കാഗോയില്‍ റോട്ടറി ക്ലബ്ബ് ഓഫ് നൈല്‍സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
റോട്ടറി ഇന്റര്‍നാഷനല്‍ കമ്മ്യൂണിറ്റി സര്‍വ്വീസിന്റെ ഭാഗമായി നാട്ടിലും പിന്നോക്ക രാജ്യങ്ങളിലും കിഡ്നിരോഗ പ്രതിരോധ പദ്ധതികള്‍, മലിനജല ശുദ്ധീകരണ പദ്ധതി, ഭവന നിര്‍മ്മാണം, ടോയ്!ലറ്റ് നിര്‍മ്മാണ പദ്ധതി, ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ തുടങ്ങിയ സര്‍വ്വീസ് പ്രൊജക്ടുകള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഇന്റര്‍നാഷനല്‍ കോ–ഓര്‍ഡിനേറ്റര്‍ പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്റര്‍ അറിയിച്ചു.
കിഡ്നി രോഗ പ്രതിരോധ പദ്ധതികള്‍ വ്യാപിപ്പിക്കുവാനായി അമേരിക്കയില്‍ മറ്റു സ്റ്റേറ്റുകളിലും ഇന്ത്യാക്കാര്‍ക്കുവേണ്ടി റോട്ടറി ക്ലബ്ബുകള്‍ ആരംഭിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ റോട്ടറി ക്ലബ്ബിന്റെയും പാലാ പീറ്റര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആഗോളതലത്തില്‍ സമൂഹ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ഷിക്കാഗോ നൈല്‍സ് ക്ലബ്ബിലെയും പാലാ റോട്ടറി ക്ലബ്ബിലെയും എല്ലാ അംഗങ്ങളെയും നിയുക്ത റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മാര്‍ക്ക് ഡാനിയല്‍ മെലണി ഷിക്കാഗോ വെസ്റ്റിന് ഇന്റര്‍നാഷണലില്‍ വച്ചു നടന്ന ചടങ്ങില്‍ അഭിനന്ദിക്കുകയും ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
Comments