Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം പ്രൗഢഗംഭീരം   - പി.പി. ചെറിയാന്‍

Picture

ഹൂസ്റ്റണ്‍ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോല്‍ഘാടനം ജനപങ്കാളിത്തം കൊണ്ടും വിശിഷ്ടാത്ഥികളുടെയും സംഘടനകളുടെയും സന്ദിഗ്ധ്യം കൊണ്ടും പ്രൗഢ ഗംഭീരമായി.

 

മാര്‍ച്ച് 17 ന് സ്റ്റാഫ്‌ഫോര്‍ഡ് കേരളാ ഹൗസില്‍ സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി മേയര്‍ ലിയോനാര്‍ഡ് സ്കാര്‍സെല്ല ,സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു ,ഐഎപിസി ചെയര്‍മാന്‍ ഡോ .ബാബു സ്റ്റീഫന്‍ ,ഫോമാ സ്ഥാപക പ്രസിഡന്റെ ശശിധരന്‍ നായര്‍ ,ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ളൈ .വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ ,ഓവര്‍സീസ് കോണ്‍ഗ്രസ്
> ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് എബ്രഹാം ,ഇന്‍ഡോ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ , മലയാളി അസോസിഷേന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ ,ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ ,നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സാബു കുര്യന്‍ ,ജേക്കബ് കുടശ്ശനാട് എന്നിവര്‍ ഭദ്ര ദീപം കൊളുത്തി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു ..കോറസ് പീറ്ററുടെ നേതുത്വത്തില്‍ ഗായക സംഘം ഇന്‍ഡോ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു ,സ്ഥാനം ഒഴിയുന്ന ഐഎപിസി ചാപ്റ്റര്‍ പ്രസിഡന്റ് സി ജി ഡാനിയേല്‍ സ്വാഗതം ആശംസിച്ചു.

 

ഐ.എ.പി .സി ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ , വൈസ് പ്രസിഡന്റ് സുരേഷ് രാമകൃഷ്ണന്‍ ,സെക്രട്ടറി ആന്‍ഡ്രൂസ് ജേക്കബ്ബ് ,ട്രഷറര്‍ സൈമണ്‍ വാളാച്ചേരില്‍ ,ജോയിന്റ് സെക്രട്ടറി റെനി കവലയില്‍ ,ഉപദേശ സമിതി ചെയര്‍മാന്‍ ഈശോ ജേക്കബ്,അംഗങ്ങളായ ഡോ .ചന്ദ്രകാന്ത് മിത്തല്‍ , ,ജോജി ജോസഫ്, സി ജി ഡാനിയേല്‍ എന്നിവര്‍ ഐഎപിസി നാഷണല്‍ ചെയര്‍മാന്‍ ബാബു സ്റ്റീഫന്റെ സനിഗ്ദ്യത്തില്‍ സത്യാ പ്രതിഞ്ജ ചെയ്തു സ്ഥാനം ഏറ്റെടുത്ത്തു ,നാഷണല്‍ ഭാരവാഹികളായ ജേക്കബ് കുടശ്ശനാട് ,സംഗീത ദുവാ ,ബാബു ചാക്കോ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്‍കി .ഫോര്‍ട്ട് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്ജ് ,ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു .

 

സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഫോമാ ഫൗണ്ടര്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ക്കും മലയാള സാഹിത്യത്തിനു മികച്ച സംഭാവന നല്‍കുന്ന റൈറ്റേഴ്‌സ് ഫോറം ,മലയാളം സൊസൈററ്റി ആതുര സേവന രംഗത്ത് ,ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തികരിച്ച ഇന്‍ഡോ അമേരിക്കന്‍ നേഴ്‌സസ് അസോസിസേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ എന്നി സംഘടനകള്‍ക്കും മികച്ച് മാധ്യമ പ്രവര്‍ത്തകരായ സൈമണ്‍ വളച്ചേരില്‍ (നേര്‍കാഴ്ച ) ജോണ്‍ ണ വര്‍ഗീസ് (ദക്ഷിണ റേഡിയോ) ,ജോര്‍ജ്ജ് (ഏഷ്യ നെറ്റ്) ,ജോര്‍ജ് പോള്‍ (ഫ്‌ലവര്‍ ടി വി ),അലക്‌സാണ്ടര്‍ തോമസ് (പ്രവാസി ),സുരേഷ് രാമകൃഷ്ണന്‍ (നേര്കാഴ്ച്ച ),കോശി തോമസ് (വോയിസ് ഓഫ് ഏഷ്യ )എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു .

 

ഫൊക്കാന മുന്‍ പ്രസിഡന്റ് ജി കെ പിള്ള , ബേബി മണക്കുന്നേല്‍ ,മാധ്യമപ്രവര്‍ത്തകരായ ജീമോന്‍ റാന്നി .ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍ ,മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ട് , റൈറ്റേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് എ സി ജോര്‍ജ്ജ് , റെവ ഫാദര്‍ തോമസ് അമ്പലവിളയില്‍ , ഫൊക്കാന ചാരിറ്റി ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ ,ജോര്‍ജ്ജ് അബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലക്ഷ്മി പീറ്റര്‍, കോറസ് പീറ്റര്‍ എന്നിവരുടെ നേത്രുത്വത്തില്‍ പരിപാടിയോടനുബന്ധിച്ച് സംഗീത നൃത്ത നിശയും സംഘടിപ്പിച്ചിരുന്നു .ജനറല്‍ സെക്രട്ടറി ആന്‍ഡ്രുസ് ജേക്കബ്ബ് കൃതജ്ഞത രേഖപ്പെടുത്തി .മഞ്ജു സുനില്‍ അവതാരകയായും ആയിരുന്നു

 

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code