(മഞ്ഞുകാലത്ത് കാനഡയില്‍ നിന്ന് ഫ്ളോറിഡയില്‍ വന്നു താമസിക്കുന്ന മലയാളികള്‍, അവര്‍ കനേഡിയന്‍
ഗൂസുകളെപ്പോലെ മഞ്ഞുകാലത്തിന്‍െറ അവസാനം തിരികെ പറക്കാന്‍ തയ്യാറെടുക്കുമ്പോള്‍).
ജോ, എല്‍സി ,തോമച്ചനും
യാത്രാമൊഴി!
വീണ്ടും വരൂ,ജോ
ജോക്കുമായി
എല്‍സീ വരൂ വീണ്ടും
കേക്കും പലഹാരവുമൊരുക്കാന്!
വീണ്ടുംവരൂ,തോമാച്ചാ
ബെന്‍സിന്‍െറ പ്രൗഡിയില്‍
നടപ്പും, അമ്പത്താറും
മുടക്കതെ ഘോഷിക്കാം
കയ്യില്‍ മൂന്നുതാളം തട്ടും
പതിയിലിനമ്പത്തുറു കളി കാണാന്‍
ചാക്കോച്ചന് വെട്ടട്ടെ
അലക്സു പുഞ്ചിരിക്കട്ടെ
ഗൗരവം വിടാതെ
വടിവിലിരിക്കട്ടെ തോമാച്ചന്!
കിഴക്കുവെള്ളവീശുമ്പോള്
നടക്കും കാട്ടുതാറാക്കളായി
പൃഷ്ഠം കുലുക്കിയും
കലപല ചിലയുമായ്
നടക്കും മഞ്ഞുപക്ഷികള്‍!
മുമ്പേ പതിയില്‍
പിന്നില്‍ അലക്സ്
ചാക്കോച്ചന്,തോമസും ജോണും
ലോകകാര്യങ്ങള്‍ കാറ്റില്‍
പറത്തി പുല്ലുപോല്‍ പൊട്ടിച്ചിരിച്ച്!
അതിനൊപ്പം ആനിമ്മ വേഗത്തില്‍
ഞാനും മോശമല്ലെന്ന മട്ടില്‍ ജോസി!
ആലീസു മെല്ലെ നടന്നു
ഇതുമതിയെന്ന മട്ടില്‍!
ജോയും എല്‍സിയും ജിമ്മില്‍
തകര്‍ക്കും നിത്യേന
ഞങ്ങള്‍ക്കുമുണ്ട് സ്റ്റമിന
എന്ന മട്ടില്‍ വെല്ലുവിളിച്ചിടും
വെളുത്ത വര്‍ഗ്ഗത്തെ!
ഇടക്കുവരും ബേബിച്ചന്
ചൂടുവടയുമായ്
പിന്നാലെ റോസമ്മ കറിവേപ്പിലയുമായ്
പരിഭവമന്യേ സഹായമെന്നും തുണച്ച്
മാത്യുവരും ചിലപ്പഴൊക്കെ
ചീട്ടുകളിയുടെ ലഹരി ഓര്‍ത്ത്
ലില്ലി വരും ഫ്രൂട്ടു ബാസ്ക്കറ്റുമായി
സാലിക്കുമിഷ്ടം ചീട്ടുകളി
ചിലപ്പോഴൊക്കെ!
ജോക്കും,എല്‍സിക്കും,തോമാച്ചനും
യാതാമാഴി!
വീണ്ടുവരൂ,അടുത്ത കൊല്ലം,
ഇതേ മട്ടില്‍!!
Comments