Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും പിന്നാലെ പുതിയ ചിത്രവുമായി ദിലീഷ് പോത്തന്‍

Picture

, നായകന്‍ ഫഹദ് ഫാസില്‍ തന്നെ, രചന ശ്യാം പുഷ്‌കരന്‍

പ്രേക്ഷക നിരൂപക പ്രശംസനേടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഫഹദ് ഫാസില്‍ തന്നെയാണ് നായകനാകുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ രചന.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തില്‍ ഫഹദും ദിലീഷും അഭിനയിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ ഇപ്പോള്‍ ട്രാന്‍സിന്റെ ലൊക്കേഷനിലാണ്. ട്രാന്‍സിന് ശേഷമാകും ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുക. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരായിരിക്കുമെന്ന വിവരം പുറത്തെത്തിയിട്ടില്ല. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code