Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു കിലോ കപ്പയ്ക്ക് ആമസോണില്‍ 420 രൂപ, 70 രൂപ വിലക്കിഴിവില്‍ വില്‍പന

Picture

 

കപ്പയ്ക്ക് മാര്‍ക്കറ്റില്‍ വിലയെത്രയാണ്? എന്തായാലും ആമസോണിലെ വിലയുടെ ഏഴയലത്ത് വരില്ല. ഒരു കിലോ കപ്പയ്ക്ക് ആമസോണില്‍ വില 420 രൂപയാണ്. ജൈവകൃഷിചെയ്ത കേരളത്തിലെ കപ്പയെന്ന പേരിലാണ് ആമസോണില്‍ കപ്പവില്‍പ്പന. ഹൈഷോപ്പി നാച്വറല്‍ എന്ന സ്ഥാപനമാണ് ഇത് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

നേരത്തെ തേങ്ങയുടെ ചിരട്ട 3000 രൂപയ്ക്ക് ആമസോണില്‍ വില്‍പനയ്ക്ക് വെച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്ന് 55 ശതമാനം വിലക്കിഴിവില്‍ 1365 രൂപയ്ക്ക് ചിരട്ട വില്‍പനയ്ക്ക് വെച്ചത്. 420 രൂപയ്ക്ക് വില്‍പനയ്ക്ക് വെച്ച കപ്പയും 70 രൂപ വിലക്കിഴിവിലാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. കിഴിവ് നല്‍കിയ 70 രൂപ കൊണ്ട് ഒരു കിലോയിലധികം കപ്പ മാര്‍ക്കറ്റില്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code