Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബർത്താൽ (ചേറുശ്ശേരി അനിയൻ വാരിയർ )

Picture

ആരംഭശൂരാ : ഖലു കേരളീയാ : എത്ര ശരി. സ്‌കൂൾ - പഠന  
കാലത്ത് കയ്യെഴുത്തുമാസിക തുടങ്ങിയത് ഓർക്കുന്നുണ്ടോ  ?
എത്ര ലക്കം പുറത്തുവന്നു ? ഒന്നോ രണ്ടോ ?? ആരംഭശൂരാ : ...
 
ബന്ദും ഹർത്താലും ചേർന്ന ബർത്താലിൻറെ കാര്യമെടുക്കുക .
മാസത്തിലെ മുപ്പത്തിയേഴാമത്തെ ബർത്താലായിട്ടുപോലും 
ആരംഭശൂരത്വം വിട്ടില്ല. എത്രതരം ബർത്താലുകൾ !!! അംശം ,
വില്ലേജ് , താലൂക്ക്, ഡിസ്ത്രിക്ട്, സംസ്ഥാന, നാഷണൽ .......
അവിടെ നിന്നു. പരിസമാപ്തിയിലെത്തിച്ചില്ല. മലയാളികൾ 
ലോകംമുഴുവൻ വ്യാപിച്ചിട്ടുണ്ടെന്ന്  എന്തേ ഓർത്തീലാ  ?
 
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എന്നു കേട്ടിട്ടില്ലേ ?
നാഷണൽ കഴിഞ്ഞാൽ അടുത്തത്   '' ഭൂലോകബർത്താൽ '' !
പക്ഷെ  പ്രശ്നം. ഇവിടെ ബർത്താൽ ആഘോഷിക്കുമ്പോൾ 
അമേരിക്കയിൽ രാത്രിയാണ് , [ആസ്‌ത്രേലിയയിലെ കാര്യം 
കുന്തം ! കണ്ടുപിടിക്ക്] . പക്ഷെ അവിടങ്ങളിലുള്ളവരുടെ 
( മലയാളികളുടെ ) രക്തം നമ്മുടേതുതന്നെയല്ലേ ? കടകൾ
 ബലമായി അടപ്പിക്കുക , കല്ലെറിയുക , തച്ചുടയ്ക്കുക .....
തുടങ്ങിയ സാംസ്കാരിക - കലാപരിപാടികൾ അവിടങ്ങളിൽ 
സംഘടിപ്പിക്കുക . അപ്പോൾ നമുക്ക് സൂര്യനസ്തമിക്കാത്ത 
മലയാളീ സാംസ്കാരിക - കലാമേളക്കു തുടക്കമാകും. പിന്നെ 
കാര്യങ്ങൾ തന്നെത്താൻ നടന്നുകൊള്ളും. എ - പാർട്ടിയിലെ 
ഒരു കോന്തൻ  ബി- പാർട്ടിലെ ഒരു കോന്തനെ കൊഞ്ഞനം 
കാട്ടിയാൽ ഉടനെ ബി - പാർട്ടി ബർത്താലിന്‌ ആഹ്വാനം 
കൊടുക്കും. അത് ലോകംചുറ്റി വരുമ്പോഴേക്കും  ഒരു ബി -
കോന്തൻ എ - യിലെ അല്ലെങ്കിൽ  സി - യിലെ കോന്തനെ 
രണ്ടുപ്രാവശ്യം കൊഞ്ഞനംകുത്തിയിട്ടുണ്ടാകും. അപ്പോൾ 
അവർ ബർത്താലിന്‌ ആഹ്വാനംകൊടുക്കും. വീണ്ടും 
 ലോകംമുഴുവൻ ആഘോഷം . NEVER  A  DULL  MOMENT !
 
            C. S. Sankara Warrier,  Anubhuti  Cherussery  680 306
 
പിൻകുറിപ്പ്  അഥവാ  വാൽക്കഷ്ണം  TAIL  PIECE /  NB
കേരളം  വിദേശരാജ്യങ്ങളിൽനിന്നും പ്രളയാശ്വാസമായി 
ലക്ഷങ്ങളോ  കോടികളോ  പിരിയ്ക്കുന്നു , നാട്ടിൽനിന്നും 
പരമാവുധി  പണം സംഭരിക്കുന്നു .  എന്ത് കാര്യം ? ഒരു 
ദിവസത്തെ  ബർത്താൽമൂലമുണ്ടാകുന്ന  നഷ്ടം എത്ര 
കോടി ? എത്രപേരുടെ ഉപജീവനം മുടങ്ങുന്നു ? എത്രപേർ 
വഴിയിൽ കുടുങ്ങുന്നു ? വീട്ടിലെത്താൻ കഴിയാത്ത 
എത്ര സ്ത്രീകൾ  മാനംരക്ഷിക്കാൻ പാടുപെടുന്നു ? 
ദൂരയാത്രക്കാരുടെ ദുരിതങ്ങളോ ? ബർത്താൽദിനത്തിലെ  
നാശത്തിൻറെ കണക്ക്  വേറെ .  [ CSS ]



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code