Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

െ്രെകസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്ന് സര്‍ക്കാര്‍ കരുതരുത്: ഷെവ. വി.സി. സെബാസ്റ്റ്യന്‍

Picture

രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശങ്ങളും നിലവിലുള്ള നിയമങ്ങളും ചര്‍ച്ച് ബില്ലിലൂടെ അട്ടിമറിച്ച് െ്രെകസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്നും സഭാസ്ഥാപനങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും അതിമോഹവും വിലപ്പോകില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. സഭാവിരുദ്ധ ശക്തികള്‍ക്ക് സഭയ്ക്കുള്ളിലേക്ക് കടന്നുവരുവാനുള്ള വാതില്‍ തുറന്നു കൊടുക്കുന്നതാണ് നിര്‍ദിഷ്ട ചര്‍ച്ച് ബില്‍. െ്രെകസ്തവ സഭാ വിഭാഗങ്ങളിലെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ലെന്ന് പൊതുസമൂഹത്തിനു മുമ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിളിച്ചറിയിച്ച് ആക്ഷേപിച്ച് അവഹേളിക്കുകയെന്ന ഗൂഢ ഉദ്ദേശവും ഈ ബില്ലിന്റെ പിന്നിലുണ്ട്.

രാജ്യത്തു നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ 26ാം ആര്‍ട്ടിക്കിളിനും വിധേയമായി ഭാരതത്തിലുടനീളം െ്രെകസ്തവ സ്ഥാപനങ്ങളും സഭാസംവിധാനങ്ങളും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമ നിര്‍മാണത്തിന് കേരളം മുതിരുന്നതിനു പിന്നിലുള്ള നിരീശ്വരവാദ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുന്നത് വിശ്വാസി സമൂഹം തിരിച്ചറിയണം.

2009 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി അവതരിപ്പിച്ച കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ 2009ന്റ ഛായം പൂശിയുള്ള നടത്തിപ്പു പ്രക്രിയയാണ് സംസ്ഥാന സര്‍ക്കാര്‍ പത്തു വര്‍ഷങ്ങള്‍ക്കുശേഷം ചര്‍ച്ച് ബില്‍ 2019ലൂടെ ലക്ഷ്യമിടുന്നത്.

ചര്‍ച്ച് ബില്ലിലെ എട്ട്, ഒമ്പത് വകുപ്പുകളില്‍ പറഞ്ഞിരിക്കുന്ന ചര്‍ച്ച് െ്രെടബ്യൂണല്‍ രൂപീകരണം ഭരണഘടന ലംഘനവും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. വളരെ വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയില്‍ സഭയിലെ വസ്തുവകകള്‍ നൂറ്റാണ്ടുകളായി തലമുറകള്‍ തോറും കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴില്‍ കൊണ്ടുവരുന്നതും സഭാവിരുദ്ധരുടെയും ബാഹ്യ ശക്തികളുടെയും കടന്നുകയറ്റത്തിന് വിധേയമാക്കുന്നതുമായ കുത്സിത ശ്രമങ്ങള്‍ ശക്തമായും സംഘടിതമായും എതിര്‍ക്കപ്പെടേണ്ടതാണ്. െ്രെടബ്യൂണലിലേക്കെത്തുന്ന പരാതികള്‍ ഊതി വീര്‍പ്പിച്ച് െ്രെകസ്തവ സ്ഥാപനങ്ങളുടെ പരിപൂര്‍ണ നിയന്ത്രണം സര്‍ക്കാരിലേക്ക് മാറ്റുവാനുള്ള മുന്നൊരുക്കമാണീ ബില്ലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വസ്തുവകകളെക്കുറിച്ച് തര്‍ക്കമുണ്ടായാല്‍ പരിഹരിക്കുവാന്‍ രാജ്യത്ത് നിലവില്‍ നിയമങ്ങളുണ്ടെന്നിരിക്കെ പ്രശ്‌നപരിഹാരത്തിന് പ്രത്യേക െ്രെടബ്യൂണല്‍ സ്ഥാപിക്കുക എന്ന നിര്‍ദേശത്തിനു പിന്നില്‍ ദുരുദ്ദേശമുണ്ട്. െ്രെകസ്തവ സഭാ സംവിധാനങ്ങളിലും വിശ്വാസി സമൂഹത്തിലും ഭിന്നതയും അന്തഃഛിദ്രവും രൂക്ഷമാക്കി അനാവശ്യ ബന്ധനങ്ങളും കലഹങ്ങളും സൃഷ്ടിച്ച് ദുര്‍ബലപ്പെടുത്തുവാനുള്ള സഭാവിരുദ്ധരുടെ കുതന്ത്രമാണ് കരട് ചര്‍ച്ച് ബില്ലിലൂടെ പ്രതിഫലിക്കുന്നത്. 2009ലെ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച് അവസാനം ഉപേക്ഷിക്കേണ്ടിവന്ന ചര്‍ച്ച് ബില്‍ വീണ്ടും പൊടിതട്ടിയെടുത്ത് പുതിയ രീതിയില്‍ അവതരിപ്പിക്കുകയും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഭരണത്തിലുള്ളവരുടെ അറിവോടെ കരട് ബില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുമ്പോള്‍ നിര്‍ദിഷ്ട ചര്‍ച്ച് ബില്ലിനെക്കുറിച്ച് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും പരസ്യമായി നിലപാടു വ്യക്തമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code