ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ശെസനികരുടെ എണ്ണം 30 ആയി. വ്യാഴാഴ്ാച മൂന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച് സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്ത്. ജെയ്ഷെ ഭീകരസംഘടനയിലെ ചാവേര്‍ സംഘത്തിലുള്ള ആദില്‍ അഹ്മ്മദ് ദാര്‍ എന്ന ചാവേറാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വാഹനത്തിലേയ്ക്ക് ഓടിച്ചുകയറ്റിയത്.
ആദില്‍ അഹ്മ്മദ് ഗാദി തക്റാനേവാല എന്നറിയപ്പെടുന്ന പുല്‍വാമ സ്വദേശിയാണ് ആദില്‍ അഹ്മ്മദ്. കകപോറയില് നിന്നുള്ള ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് ജെയ്ഷെ ഭീകരസംഘടനയില്‍ ചേര്‍ന്നത്. 40 സൈനികരടങ്ങിയ ബസ് ലക്ഷ്യംവെച്ച് 350 കിലോയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച കാറാണ് ഇയാള്‍ ചാവേറാക്രമണത്തിനായി ഓടിച്ചു കയറ്റിയത്.
അതിഭീകര ആക്രമണത്തിന് പിന്നാലെ ഇയാളുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുകയാണ്. 'എന്റെ പേര് ആദില്‍, കഴിഞ്ഞ വര്‍ഷമാണ് ജയ്ഷെ മുഹമ്മദ് സംഘടനയില്‍ താന്‍ ചേരുന്നത്. അങ്ങനെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, എന്തിനാണോ താന്‍ ജയ്ഷെയഇല് ചേര്‍ന്നത്.. അതിനുള്ള അവസരം എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ വീഡിയോ നിങ്ങളിലേക്ക് എത്തുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നിരിക്കും. ഇത് കാശ്മീരിലെ ജനതയ്ക്കായുള്ള എന്റെ അവസാനത്തെ സന്ദേശമാണ്.. എന്നിങ്ങനെയായിരുന്നു അവസാനമായി പുറത്തെത്തിയ ഈ ചാവേറിന്റെ വാക്കുകള്‍. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തെത്തിയത്.
Comments