പഴയ കാറുകള്‍ വിപണനം നടത്തുവാനായി മുന്‍സിപ്പാലിറ്റി സ്ഥലമൊരുക്കുന്നു
കുവൈത്ത് സിറ്റി : പഴയ കാറുകള്‍ വില്‍ക്കുവാനും വാങ്ങുവാനുമായി മുന്‍സിപ്പാലിറ്റി വ്യാപാരസ്ഥലം അനുവദിച്ചു. വാണിജ്യ വകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സാല്‍മി ഹൈവക്ക് അടുത്തായി അഞ്ച് ലക്ഷം സ്ക്വയര്‍ മീറ്ററാണ് പഴയ കാറുകള്‍ക്കായി ഒരുങ്ങുന്നത്.
വില്ക്കല് വാങ്ങലിനോടൊപ്പം പഴയ കാറുകള്‍ക്കായി ഷോറുമുകള്‍, ഇന്‍ഷുറന്‍സ് സംവിധാനം, കാറുകള്‍ പരിശോധിക്കുവാന്‍ ആവശ്യമായ വര്‍ക്ക്ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന ബ്രോക്കര്‍മാര്‍ക്കുള്ള വിശ്രമം സ്ഥലങ്ങളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments