ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തില്‍ വര്‍ഷാരംഭ പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്സ് വില്‍ ഇന്ത്യാ പെന്തക്കോസ്തല്‍ അസംബ്ലി സഭാഹാളില്‍ വെച്ച് നടത്തപ്പെടും. സുവിശേഷകന് ജോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തും.
യുവജനങ്ങളുടെ ആത്മീകവും കായികവുമായ അഭിരുചികള്‍ മനസിലാക്കി 1981ല്‍ ന്യുയോര്‍ക്ക് ഗോസ്പല്‍ അസംബ്ലിയില്‍ ആരംഭിച്ച ഈ കൂടിവരവ് 39ാം വര്‍ഷത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ജിം ഏബ്രഹാം, ജെയിംസ് സാമുവേല്‍, ജോബി ജോയി എന്നിവര്‍ പി.വൈ. എഫ്.എ ഫെലോഷിപ്പിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.pyfa.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
വാര്‍ത്ത: നിബു വെള്ളവന്താനം
Comments