Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീ ജോയി ചെമ്മാച്ചേല്‍ (തോമസ് ഫിലിപ്പ് റാന്നി)

Picture

ഞെട്ടലോടുകൂടിയായിരുന്നു ശ്രീ ജോയി ചെമ്മാച്ചേലിന്റെ മരണ വാര്‍ത്ത പത്രങ്ങളിലൂടെ ഞാന്‍ വായിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള ജിജ്ഞാസയില്‍ ഞാന്‍ ഉടനെ തന്നെ ശ്രീ ജോസ് കല്ലിടിക്കിലിനെ ഫോണില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ മാത്രമാണ് ജോയിച്ചന്‍ ചെമ്മാച്ചേലിനെ ഗ്രസിച്ച രോഗവിവരങ്ങള്‍ ഞാന്‍ അറിഞ്ഞത്.

മറ്റനേകരേയും പോലെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലെങ്കിലും നന്മകളുടേയും മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും നിറകുടമായിരുന്നു അകാലത്തില്‍ അന്തരിച്ച ജോയി ചെമ്മാച്ചേല്‍ എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് ഇങ്ങനെ രണ്ടു വാക്ക് അദ്ദേഹത്തെപ്പറ്റി കുത്തിക്കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതും. മരിക്കുന്നതിനും വളരെ നാള്‍ മുമ്പേ തൊട്ട് അദ്ദേഹത്തിന്റെ കലാപരമായ കഴികവുകളെപ്പറ്റിയും എല്ലാറ്റിനും ഉപരിയായി സ്വന്തം സമുദായത്തിന്റേയും ലോക മലയാളി സമൂഹത്തിന്റെ മുന്നിലായാലും അദ്ദേഹം ആര്‍ജിച്ചെടുത്ത സല്‍പേരും യശുസുമൊക്കെ യഥാസമയം ഞാനും മനസ്സിലാക്കിയിട്ടുണ്ട്. നല്ലവരെ ദൈവം അധികകാലം ഭൂമിയില്‍ ഇരുത്തുകയില്ലല്ലോ. "ഹാ! ഗുണികളൂഴിയില്‍ നീണ്ടു വാഴാ' എന്നൊരു സത്യവും മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുമുണ്ടല്ലോ. മിസ്റ്റര്‍ ജോയി ചെമ്മാച്ചേല്‍ മരിച്ചിട്ടില്ല. ! മരിക്കുകയുമില്ല! മനുഷ്യസ്‌നേഹത്തിന്റേയും സേവനത്തിന്റേയും ഉദയനക്ഷത്രമായി അദ്ദേഹം മനുഷ്യ ഹൃദയങ്ങളില്‍ എന്നെന്നും പ്രകാശം പരത്തിക്കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ അകാലവും ആകസ്മികവുമായ വേര്‍പാടില്‍ ദു:ഖിച്ചുകഴിയുന്ന അദ്ദേഹത്തിന്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേയും ബന്ധുമിത്രാദികളേയും സ്‌നേഹനിധിയായ ദൈവം തന്റെ അപ്രമേയമായ സമാധാനത്തില്‍ കാത്തുപരിപാലിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജോയിച്ചന്‍ ചെമ്മാച്ചേലിനു ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു!!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code