Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഴിമതിക്കാരെ മമത സംരക്ഷിക്കുന്നുവെന്ന് മോദി; റഫാല്‍വാലയാണ് മോഡിയെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിട്ടി തട്ടിപ്പുകാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റം ചെയ്തവരെയോ അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയോ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമബംഗാളില്‍ ഒരാഴ്ചയ്ക്കിടെ നടത്തിയ മൂന്നാമത്തെ റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയ്‌ക്കെതിരെ മോദി ആഞ്ഞടിച്ചത്.

തൊട്ടുപിന്നാലെ ശക്തമായി തിരിച്ചടിച്ച് മമത ബാനര്‍ജിയും രംഗത്തെത്തി. മോദി അഴിമതിയുടെ നായകനാണെന്നും രാജ്യത്തിനുതന്നെ അദ്ദേഹം നാണക്കേടാണെന്നും മമത തിരിച്ചടിച്ചു. റഫാല്‍ ഇടപാടില്‍ ഉള്‍പ്പെട്ട അഴിമതിക്കാരനാണ്. നോട്ട് അസാധുവാക്കലിന്റെ നായകനാണ്. അദ്ദേഹം ഒരിക്കലും ചായക്കച്ചവടക്കാരന്‍ ആയിരുന്നില്ല. ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്നുപോലും അദ്ദേഹത്തിന് അറിയില്ല. ഇപ്പോള്‍ അദ്ദേഹം 'റഫാല്‍വാല' ആയി മാറിയിരിക്കുന്നു. നുണകളാണ് അദ്ദേഹം പറയുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മമത ആരോപിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code