Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 26ന്

Picture

റ്റാമ്പാ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാമ്പയുടെ പുതുവത്സരാഘോഷവും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 26ന് വലറിക്കയിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററില്‍ (2620 Washington Rd, Valrico, FL.) വച്ച് നടത്തപ്പെടുന്നതാണ് . വൈകുന്നേരം കൃത്യം 5 .30ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വച്ച് 2019ലെ കമ്മറ്റി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കുന്നതാണ്.

തുടര്‍ന്ന് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഫ്‌ലോറിഡ സ്‌റ്റേറ്റ് സെനറ്റര്‍ ആശഹഹ ഏമഹ്മിീ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു .സമ്മേളനത്തിന് മലയാളികളുടെ ദേശീയ സംഘടനയായ ഫോമായുടെയും, ഫൊക്കാനയുടെ യുടെയും ദേശീയ നേതാക്കളും, പാര്‍ദേശിക സംഘടനകളുടെ നേതാക്കളും, മതപുരോഹിതരും വിശിഷ്ടാതിഥികളായിരിക്കും. തദവസരത്തില്‍ 2019ലെ മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെയുടെ ജനസേവാ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നതും അവരെ ആദരിക്കുന്നതും ആണ്.

തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ പ്രശസ്ത സിനിമ പിന്നണി ഗായകന്‍ രമേശ് ബാബുവും ഫ്‌ലോറിഡയുടെ നൈറ്റിംഗേല്‍ ബിന്ദു തോമസും നയിക്കുന്ന ഗാനമേളയും താമ്പായിലും പരിസരത്തും ഉള്ള മറ്റ് കലാപ്രതിഭകളുടെ യും വിവിധ ഡാന്‍സ് സ്കൂളുകളിലെ കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 2018ലെ ഫാമിലി പിക്കിനിക്ക് നിന്നോടൊപ്പം നടത്തിയ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വിജയികള്‍ക്കുള്ള ട്രോഫി വിതരണവും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് President Shiny Jose Kizkakanadiyil 863-447-0807, Secretary Sunitha Flowerhill 302-290-2700, President Elect Bishen Joseph 727-798-0529, Vice president Harikusmr Pillai 239-321-4872, Joint Secretary Arun Chacko 813-728-1686, Treasurer Anil Nechiyil 813-748-8495, Joint Treasurer Bency Makil 813-385-1663.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code