നെല്ലിനു കീടനാശിനി തളിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു
തിരുവല്ല: പെരിങ്ങര ആലംതുരുത്തി പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ച രണ്ടു കര്‍ഷകത്തൊഴിലാളികള്‍ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. കഴപ്പില്‍ കോളനി സനല്‍കുമാര്‍ (42), മാങ്കളത്തില്‍ മത്തായി ഈശോ (68) എന്നിവരാണു മരിച്ചത്.
മൂന്നു പേര് ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടത്ത് മരുന്നു തളിച്ചത്. അസ്വസ്ഥതകളെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments