Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഷിക വായ്പ മോറട്ടോറിയം; സര്‍ക്കാര്‍ പ്രഖ്യാപനം പ്രഹസനമായി: വി.സി.സെബാസ്റ്റ്യന്‍

Picture

കോട്ടയം: പ്രളയദുരന്തമേഖലയിലെ കാര്‍ഷികവായ്പകള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് ബാങ്കുകള്‍ അട്ടിമറിച്ച് പ്രഹസനമാക്കിയിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

2018 ഒക്‌ടോബര്‍ 12ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം സംബന്ധിച്ചുള്ള ഉത്തരവ് നടപ്പിലാക്കുവാന്‍ ബാങ്കുകള്‍ തയ്യാറാകാത്തത് ധിക്കാരപരമാണ്. മോറട്ടോറിയം പ്രഖ്യാപിച്ച മേഖലകളിലെ കര്‍ഷകഭൂമി സര്‍ഫാസി നിയമത്തിന്റെ മറവില്‍ ബാങ്കുകള്‍ ജപ്തിചെയ്തിട്ടും യാതൊരു ഇടപെടലുകളുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറിയിരിക്കുന്നു. ഇതിനോടകം ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ 17 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഭരണനേതൃത്വങ്ങള്‍ നിസംഗത തുടരുന്നത് ദുഃഖകരമാണ്. അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകമരണത്തിന്റെ പേരില്‍ പ്രക്ഷോഭങ്ങളും ഹര്‍ത്താലും പ്രഖ്യാപിക്കുന്നവര്‍ സ്വന്തം നാട്ടിലെ കര്‍ഷകരുടെ ആത്മഹത്യകളെ കണ്ടില്ലെന്നു നടിച്ച് കര്‍ഷകസ്‌നേഹം പ്രസംഗിക്കുന്നത് വിരോധാഭാസമാണ്. പ്രളയദുരിതാശ്വാസ നടപടികളും അട്ടിമറിക്കപ്പെട്ടു. ചില സന്നദ്ധ സംഘടനകളും കര്‍ഷകപ്രസ്ഥാനങ്ങളും നടത്തുന്ന ഇടപെടല്‍ മാത്രമാണിപ്പോള്‍ പ്രളയ ദുരിതമേഖലകളിലുള്ളവരുടെ ഏക ആശ്വാസം.

വിലത്തകര്‍ച്ചയും കടക്കെണിയും ആത്മഹത്യകളെയും അതിജീവിക്കുവാന്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം യാതൊരു നടപടികളുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹം തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും അതേ പാത തുടരുന്നത് ശരിയല്ല. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകകടം എഴുതിത്തള്ളാന്‍ മുറവിളി കൂട്ടുന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ കടവിമുക്തരാക്കാന്‍ ഒന്നും ചെയ്യുന്നില്ല. കര്‍ഷക പെന്‍ഷനും വിവിധ സബ്‌സിഡികളും മരവിച്ചിരിക്കുന്നു. കര്‍ഷകക്ഷേമം ലക്ഷ്യമാക്കി നടത്തുന്ന പ്രഖ്യാപനങ്ങളുടെയും പ്രകടനപത്രികകളുടെയും പൊള്ളത്തരവും വഞ്ചനയും കര്‍ഷകര്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code