ഡാര്വ്വിന് : മലയാളിക്കളെ കണ്ണീര്‍ക്കയത്തിലാക്കി മലയാളി വിദ്യാര്‍ത്ഥി കെവിന് പ്രിന്‍സ് (22) നിര്യാതനായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് പീലിയാനിക്കല്‍ പ്രിന്‍സിന്റെയും ജോളിയുടെയും മകനാണ് മരിച്ച കെവിന്. ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയില്‍ ഹ്യൂമാനിറ്റീസ് സയന്‍സിന് പഠിക്കുകയായിരുന്നു കെവിന്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ക്യാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ശവസംസ്കാര ചടങ്ങുകള്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്. ആന്റണീസ് പള്ളിയില്‍ പിന്നീട് നടത്തപ്പെടും. അബുദാബിയില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പാണ് പ്രിന്‍സും കുടുംബവും ഡാര്‍വിനില്‍ എത്തിയത്. റോബിന് സഹോദരനാണ്.
Comments