Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവസ്‌നേഹത്തിന്‍റെ ഉരകല്ലാണ് സഹോദരസ്‌നേഹം: പാപ്പാ

Picture

റോം: ദൈവത്തെ സ്‌നേഹിക്കുന്നെന്നു പറയുകയും സഹോദരസ്‌നേഹമില്ലാതെ ജീവിക്കുകയും ചെയ്യുന്നവര്‍ ലോകത്തിന്‍റെ അരുപിയുള്ളവരാണ്. അതിനാല്‍ അവരില്‍ വിശ്വാസത്തിന്‍റെ അരൂപി ഇല്ലാതാകുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സ്‌നേഹിക്കാനാവാത്തവര്‍, സത്യമായും ദൈവത്തെ സനേഹിക്കുന്നില്ലെന്ന് ഫ്രാന്‍സീസ് പാപ്പ ജനുവരി പത്തിന് പേപ്പല്‍ വസതയില്‍ പങ്കുവെച്ച വചന ചിന്തകളില്‍ പറഞ്ഞു. അത്തരക്കാര്‍ ലോകത്തിന്‍റെ അരൂപിയില്‍ ജീവിക്കുന്നവരാണ്. ലോകത്തിന്‍റെ അരൂപി ഭിന്നിപ്പിന്‍റേതാണ്. അത് കുടുംബത്തിലും സഭയിലും, സമൂഹത്തിലും എപ്പോഴും ഭിന്നിപ്പുണ്ടാക്കും. ഭിന്നിപ്പു മെല്ലെ വളര്‍ന്ന് അത് വൈരാഗ്യവും, യുദ്ധവുമായി മാറും. അതുകൊണ്ടാണ് തന്‍റെ ലേഖനത്തില്‍ വിശുദ്ധ യോഹന്നാന്‍ കുറിക്കുന്നത്, “ദൈവത്തെ സ്‌നേഹിക്കുന്നെന്നു പറയുകയും, സഹോദരങ്ങളെ വെറുക്കുകയും ചെയ്യുന്നവര്‍ നുണപറയുകയാണ്,” അവര്‍ നുണയന്മാരാണ്. അവര്‍ ലോകത്തിന്‍റെ അരൂപിയുള്ളവരാണ്. അത് കാപട്യത്തിന്‍റെയും പ്രകടനപരതയുടേയും രീതിയുള്ളവരാണ്.

“ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ,” എന്ന് ഓരോരുത്തരും ആത്മാര്‍ത്ഥമായി ചിന്തിക്കുകയും ചോദിക്കുകയും ചെയ്യേണ്ടതാണ്. ദൈവസ്‌നേഹത്തിന്‍റെ ഉരകല്ല് സഹോദരസ്‌നേഹമാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ സഹോദരങ്ങളെയും സ്‌നേഹിക്കും!

സഹോദരസ്‌നേഹത്തിന്‍റെ ആദ്യഅടയാളം, നാം മറ്റുള്ളവര്‍ക്കുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ സകലര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ യഥാര്‍ത്ഥത്തില്‍ നാം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി മാത്രമല്ല, ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കേണ്ടതാണ്. സ്‌നേഹിതര്‍ക്കുവേണ്ടിയും സ്‌നേഹിതരല്ലാത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് ആത്മപരിശോധനചെയ്യുക.

രണ്ടാമതായി, അപരനോട് അസൂയയും വെറുപ്പും തോന്നുക, അയാള്‍ക്ക് തിന്മ വരാന്‍ ആഗ്രഹിക്കുക ഇതെല്ലാം സ്‌നേഹമില്ലായ്മയുടെ അടയാളങ്ങളാണ്. അവയെ നിര്‍ത്തലാക്കാന്‍ നമുക്കു സാധിക്കണം. ഇങ്ങനെയുള്ള വികാരങ്ങളെ, വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അസൂയയുടെയും വികാരങ്ങളെ നാം താലോലിക്കരുത്, വളരാന്‍ അനുവദിക്കരുത്. അവ അപകടകരമാണ്. പകയില്‍ ജീവിക്കുന്നവര്‍ക്ക്. “ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു...” എന്ന് ഒരിക്കലും പറയാനാകില്ല. അതുവെറും പുലമ്പലും, പൊള്ളവാക്കുമായിരിക്കും!

പൊള്ള വാക്കുകള്‍കൊണ്ട് നമുക്ക് ദൈവത്തെ സ്‌നേഹിക്കാനാവില്ല. പൊള്ളവാക്കു മധുരമുള്ള മിഠായിപോലെയാണ്, രസകരമാണത്! എന്നാല്‍ അധികമാകുമ്പോള്‍ അത് അപകടകരമാകുന്നു, ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുപോലെ പൊള്ളവാക്കും പൊയ്‌മൊഴിയും അമിതമാകുമ്പോള്‍ അവ സഹോദരബന്ധങ്ങളെ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. നല്ല പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നു. സ്‌നേഹമില്ലായ്മയുടെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാമെന്നും പാപ്പാ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code