Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്സും നവവത്സരവും ആഘോഷിച്ചു.   - വര്‍ഗീസ് പ്ലാമൂട്ടില്‍

Picture

ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2019 ജനുവരി 6ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് (34 Delford Ave., Bergenfield, NJ 07621) നടത്തപ്പെട്ടു.

മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഡോ. തോമസ് മാര്‍ തീമോഥിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കി ബേത്‌ലഹേമിലെ കാലിക്കൂട്ടില്‍ അവതരിച്ച്, കുരിശുമരണത്തോളം സ്വയം താഴ്ത്തി മാനവരാശിയെ വീണ്ടെടുത്ത ക്രിസ്തുവിന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കുകയെന്നതാണ് ക്രിസ്തുമസ്സ് നമുക്കു തരുന്ന സന്ദേശമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. ദൈവത്തിലുള്ള ആഴമായ വിശ്വാസം , പ്രൊഫഷണലിസം, സ്പിരിറ്റ്വാലിറ്റി, ഉത്തമ ക്രിസ്തീയ സാക്ഷ്യം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി, ജീവിക്കുന്നവനായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്നുള്ള ഉത്തമ ബോധ്യത്തോടെ ബേത്‌ലഹേമിലെ എളിയ ഭവനത്തെ നോക്കി പ്രചോദനമുള്‍ക്കൊണ്ട് നമ്മുടെ ഭവനങ്ങളെയും ജീവിതങ്ങളെയും ക്രമീകരിക്കുവാന്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ മുഖാന്തിരമാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.,

സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസിന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ക്രിസ് ജോണ്‍ വര്‍ഗീസ് വേദഭാഗം വായിച്ചു. റവ. പോള്‍ ജോണ്‍ മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. പ്രസിഡന്‍റ് എഡിസന്‍ മാത്യു സ്വാഗതം ആശംസിച്ചു. അഞ്ചലി ഫിലിപ്പ് ഗാനം ആലപിച്ചു. റവ. ഡീക്കന്‍ മാത്യു ജോണ്‍(ബെന്നി ) മുഖ്യാതിഥി മലങ്കര യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഡോ. തോമസ് മാര്‍ തീമോഥിയോസ് മെത്രാപ്പോലീത്തയെ സദസ്സിനു പരിചയപ്പെടുത്തി.

മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് രൂപം കൊണ്ട ബി. സി.എം. സി. ഫെലോഷിപ്പിന്‍റെ ചരിത്രവും പശ്ചാത്തലവും ആലേഖനം ചെയ്യുവാനായി പ്രൊഫ. സണ്ണി മാത്യൂസ് ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ച സ്മരണികയുടെ വിതരണം ആദ്യകോപ്പി ഏറ്റുവാങ്ങി അഭി. തിരുമേനി നിര്‍വഹിച്ചു. സുവനീറിന്‍റെ പബ്ലീഷറും മുന്‍ പ്രസിഡന്‍റുമായ അഡ്വ. റോയി ജേക്കബ് കൊടുമണ്‍ ചടങ്ങില്‍ സംസാരിച്ചു. സുവനീര്‍ കമ്മിറ്റിയംഗങ്ങളും മുന്‍ പ്രസിഡന്‍റുമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ടീനെക്ക്, സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ്‌ലാന്‍റ് പാര്‍ക്ക് ,ബി. സി. എം. സി. ഫെലോഷിപ്പ് ഗായകസംഘം, ബി.സി. എം. സി. യൂത്ത് കൊയര്‍, ബ്ലസന്‍ ആന്‍ഡ് ബെന്‍സന്‍ മാമ്മന്‍ എന്നിവര്‍ ആലപിച്ച ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ഗൃഹാതുര സ്മരണകളുണര്‍ത്തി.

ഐഡിയ സ്റ്റാര്‍സിംഗര്‍ വില്യം ഐസക്ക്, പിന്നണി ഗായിക ഡെല്‍സി നൈനാന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ചടങ്ങിനു കൊഴുപ്പേകി. സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ടീനെക്ക് വികാരി റവ. മോന്‍സി മാത്യു കൃതജ്ഞതാ പ്രാര്‍ത്ഥന അര്‍പ്പിച്ചു. അസി. സെക്രട്ടറി, അസി.ട്രഷറര്‍ രാജന്‍ മാത്യു മോഡയില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. സെക്രട്ടറി മിസ്സിസ് അജു തര്യന്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു.

സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ്‌ലാന്‍റ് പാര്‍ക്ക് വികാരി റവ. ഫാ. ബാബു കെ. മാത്യുവിന്‍റെ സമാപന പ്രാര്‍ത്ഥനയോടും അഭി. തിരുമേനിയുടെ ആശീര്‍വാദത്തോടെയും ക്രസ്തുമസ് നവവത്സര ആഘോഷങ്ങള്‍ സമാപിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code