ബര്‍ലിന്‍: ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിം യോംഗ് കിം രാജിവച്ചു. അപ്രതീക്ഷിതമായിരുന്നു രാജി പ്രഖ്യാപനം. ആറു വര്‍ഷമായി അദ്ദേഹം ഈ സ്ഥാനത്തു തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് രാജി പ്രാബല്യത്തില്‍ വരുന്നത്.
59 വയസുള്ള ജിമ്മിന് 2022 വരെയായിരുന്നു പ്രസിഡന്‍ഷ്യല്‍ കാലാവധി. 2017ലാണ് അദ്ദേഹം രണ്ടാം വട്ടവും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
അദ്ദേഹം മറ്റൊരു സ്ഥാപനത്തില്‍ ചേരുമെന്നും വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ലോക ബാങ്ക് അറിയിച്ചു.
രാജിക്ക് ജിം കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ലോക ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ക്രിസ്റ്റാലിന ജോര്‍ജീവ ഇടക്കാല പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments