Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാധ്യമ പ്രവര്‍ത്തകന്‍ റെജി ലൂക്കോസിന് ഫൊക്കാന സ്വികരണം നല്‍കി   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂജേഴ്‌സി: ഇടതു സഹയാത്രികനും മാധ്യമ പ്രവര്‍ത്തകനും , ചാനല്‍ ചര്‍ച്ചകളിലെ നിറസാനിധ്യവും, ഫൊക്കാനയുടെ സഹയാത്രികനുമായ റെജി ലൂക്കോസിന് ഫൊക്കാന സ്വികരണം നല്‍കി . എഡിസണ്‍ ഹോട്ടലില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന ന്യൂ ജേഴ്‌സി റീജണല്‍ വൈസ് പ്രസിഡന്റ് എല്‍ദോ പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലെ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ മുഖ്യപ്രഭാഷണം നടത്തി.

ഫൊക്കാനയുടെ പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കേരളത്തില്‍ തുടങ്ങിയതായും, നവകേരളാ നിര്‍മ്മാണത്തിന് ഫൊക്കാന കേരള ഗവെര്‍ണമിന്റിനു ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് വളരെ വേറിട്ട ശൈലിക്ക് ഉടമയായ റെജി ലൂക്കോസിനു എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.

ഏതു വേദിയിലും ചര്‍ച്ചയിലും തന്റെ അഭിപ്രായം തുറന്നുപറയാന്‍ ചങ്കൂറ്റം കാണിക്കുന്ന അപൂര്‍വം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് റെജിലൂക്കോസ് എന്ന് ഫൊക്കാന പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ അഭിപ്രായപ്പെട്ടു .

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഹിലരി ക്ലിന്റന്‍ വിജയിക്കും എന്ന് എല്ലാചാനലുകളും ഒരേസ്വരത്തില്‍ പറഞ്ഞപ്പോള്‍ ട്രംപിന്റെ വിജയം വസ്തുതകള്‍ നിരത്തി കേരളത്തിലെ ചാനലുകളില്‍ അവതരിപ്പിച്ചത് റെജി ലൂക്കോസ് മാത്രമായിരുന്നുവെന്ന് ഇന്‍ഡ്യാ പ്രസ്സ് ക്ലബ് പ്രസിഡന്റ് മധുകൊട്ടാരക്കര അഭിപ്രായപ്പെട്ടു.

റെജി ലൂക്കോസ് തന്റെ മറുപടി പ്രസംഗത്തില്‍ ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളെ പ്രശംസിച്ചു. നമ്മുടെ കേരളത്തില്‍ ഒരു മഹാദുരന്തം നേരിട്ടപ്പോള്‍ , ഫൊക്കാന നാട്ടില്‍ ചെയ്ത പ്രവര്‍ത്തങ്ങള്‍ക്കും , സഹായങ്ങള്‍ക്കും റെജി ലൂക്കോസ് ഫൊക്കാനയെ അഭിനന്ദിച്ചു . ഫൊക്കാനയുടെ ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ക്കും ഒന്നും മുടക്കം വരുത്താതെ നടന്ന്‌പോകുന്നു . ഫൊക്കാന കേരളത്തിലെ പ്രയാസം അനുഭവിരുന്നവരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ പങ്കാളിയാകുമ്പോള്‍ ഈ സംഘടനയ്ക്ക് കേരളത്തിലെ ജന ങ്ങളുടേയും, ഭരണകര്‍ത്താക്കളുടേയും ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .

കേരളത്തിന്റെ പുനരുദ്ധാരണത്തിനായി അമേരിക്കന്‍ മലയാളികളുടെ കൈത്താങ്ങ് കേരളവും സംസ്ഥാന സര്‍ക്കാരും നന്ദിയോടെ സ്മരിക്കുന്നു. തന്നെയുമല്ല ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മലയാള ടി.വി ചാനലുകളുടെയും സംവാദങ്ങളുടെയും വലിയ പ്രേക്ഷകരാണ് അമേരിക്കന്‍ മലയാളികളെന്നതും സന്തോഷം നല്‍കുന്ന കാര്യമാണ് .യു എസ്സ് മലയാളികളുടെ ജന്മനാടിനോടുള്ള സ്‌നേഹം തന്നെയാണ് ഇതിലൂടെ വെളിവാകുന്നതെന്നു റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു .

ഫൊക്കാന എക്‌സി വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്,വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പന്‍ , ദേവസി പാലാട്ടി ,ലീലാ മാരേട്ട്, മുന്‍ ട്രഷര്‍ ഷാജി വര്‍ഗീസ് , ഫ്രാന്‍സിസ് കരക്കാട്ട്, അലക്‌സ് തോമസ് ,മോഡിന്‍ സണ്ണി , രഞ്ജിത് പിള്ള , ഉമ്മന്‍ ചാക്കോ , ജോസ് ജോയി , ഉൃ . റെജി ജേക്കബ്, തുടങ്ങി ന്യൂജേഴ്‌സിയിലെ സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു .

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code