Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍മസ്പര്‍ശം സീസണ്‍ രണ്ടു ചിക്കാഗോയില്‍ ചിത്രികരണം ആരംഭിച്ചു   - റോയ് മുളകുന്നം

Picture

ചിക്കാഗോ :കൈരളിടിവി യൂ എസ് എ യുടെ ഓര്മസ്പര്‍ശം സംഗീത പരിപാടിയുടെ സീസണ്‍ രണ്ടു ചിക്കാഗോയില്‍ നിന്ന് ചിത്രികരണം ആരഭിച്ചു. കേരള എക്‌സ്‌പ്രെസ്സ് എക്‌സിക്യൂട്ടീവ് എഡിറ്ററും ,ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രെസിഡന്റായ ജോസ് കണിയാലി ആദ്യ ചിത്രികരം ഉല്‍ ഘാടനം ചെയ്തു .അമേരിക്കന്‍ മലയാളി ഗായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുവാനും സംഗീത പ്രേമികള്‍ക്ക് കൂടുതല്‍ ഗാനങ്ങള്‍ ആസ്വദിക്കാനും ചിക്കാഗോയിലെ സംഗീതാസ്വാദകര്‍ക്കു കഴിയട്ടെ എന്ന് ജോസ് കണിയാലി ആശംസിച്ചു .

ഓര്‍ മസ്പര്‍ശം സംഗീത പരിപാടി ചിക്കാഗോ മലയാളികള്‍ക്ക് സുപരിചത സിമി ജെസ്റ്റോ ജോസ് അവതരിപിക്കുന്നു .ചിക്കാഗോയിലെ കൈരളിടിവി ബ്യൂറോ ചീഫ് റോയ് മുളകുന്നം സ്വാഗതം ആശ്വംസിച്ചു .വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധികരിച്ചു പീറ്റര്‍ കുളങ്ങര ,ജോണ്‍ പട്ടപ്പതി,ജെയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേകൂറ്റ് ,ബിജു കിഴക്കേകൂറ്റ്, സാമുതോമസ് , നിര്‍മല്‍ മുണ്ടയ്ക്കല്‍ ,ആന്‍സ് തോമസ് ,ആന്റണി വെള്ളൂക്കുന്നേല്‍ , പയസ് ഒറ്റപ്ലാക്കല്‍ , ലിഡിയ സൈമണ്‍ ,ഫിലിപ്പ് പൗവ്വത്തില്‍ , സൈമണ്‍ പീറ്റര്‍ ,ജെനെറ്റ് പയസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു .

മലയാള ഗാനശാഖയിലെ ഒരു പിടി നല്ല ഗാനങ്ങള്‍ ഓര്മസ്പര്ശത്തിലൂടെ നമ്മുടെ ഗായകര്‍ നമുക്കായി പാടുന്ന പ്രോഗ്രാമാണ് ഓര്‍മസ്പര്‍ശം .ഈ വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ പാട്ടുകള്‍ ഓര്മസ്പര്ശത്തില് വന്നിരുന്നു .ഈ സംഗീത വിരുന്നു ഇപ്പോള്‍ 25 എപ്പിസോഡുകള്‍ പിന്നിട്ടു . ഓര്മസ്പര്ശത്തിന്റെ രണ്ടാം സീസണ്‍ ചിക്കാഗോയില്‍ നിന്ന് റോയ് മുളകുന്നം സിമി ജെസ്റ്റോ ,ഷിജി, നിര്‍മ്മല്‍ , സാമു തോമസ് എന്നിവരുടെ നേതൃത്തില്‍ ആരംഭിക്കുന്നത് .ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ ഹെഡ് ബിനു തോമസ് , കൈരളിടിവി യൂ എസ് യുടെ ഡയറക്ടര്‍ മാരായ ജോസ് കാടാപുറം ,ശിവന്‍ മുഹമ്മ , ജോസഫ് പ്ലാക്കാട്ട് എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം കൊടുക്കുന്നു

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code