Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാന്‍റ്റിനോംഗ് ആര്‍ട്ട്‌സ് ക്ലബ്ബിന്റെ വിപുലമായ ക്രിസ്തുമസ് പുതുവല്‍സര ആഘോഷം

Picture

മെല്‍ബണ്‍: മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന 'ഡാണ്ടിനോങ് ആര്‍ട്‌സ് ക്ലബ്ബിന്റെ ' (DAC) എല്ലാവര്‍ഷവും നടത്തിവരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഈ ഡിസംബര്‍ 22 തീയതി ശനിയാഴ്ച ഡാണ്ടിനോങ്ങിലെ മെന്‍സീസ് ഹാളില്‍ വച്ച് വൈകിട്ട് 6 : 30 മുതല്‍ 10 :30 വരെ വളരെ വിപുലമായി നടക്കും .

വിവിധ കലാപരിപാടികളും , ഗാനമേള , കുട്ടികള്‍ക്കു വേണ്ടിയുള്ള ഫേസ്പായ്റ്റിംഗ് , കരോള്‍ ഗാനാലാപനം തുടര്‍ന്ന് ' ഡിന്നര്‍ വിത്ത് സാന്റാക്ലോസ്' എന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . ഈ ക്രിസ്മസ് ആഘോഷങ്ങളില്‍ വളരെ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
dacdandenong@gmail.com എന്ന ഇമെയില്‍ അഡ്രസ്സ് വഴിയോ Arts Club Dandenong എന്ന ഫേസ്ബൂക് പ്രൊഫൈല്‍ വഴിയോ സംഘാടകരെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code