സരോജ വര്‍ഗീസിന്റെ പുസ്തകം പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജ വര്‍ഗീസിന്റെ പുസ്തകമായ 'സഞ്ചാരം, സാഹിത്യം, സന്ദേശം' എന്ന പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവര്ത്തകന് ജോര്‍ജ് ജോസഫ് റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കോരസണ്‍ വര്‍ഗീസ് പുസ്തകം പരിചയപ്പെടുത്തി. ഫാ നോബി അയ്യനേത്ത്, ഫാദര്‍ ജോണ്‍ തോമസ് ആലുമൂട്ടില്‍, ഫാദര്‍ അജു മാത്യൂസ്, അഡ്വ. സക്കറിയ കരുവേലി, അഡ്വ. വിനോദ് കെയര്‍കെ, സിബി ഡേവിഡ്, ഡോ. നന്ദകുമാര്‍ ചാണയില്‍, തോമസ് പോള്‍, മഞ്ജു മാത്യു, സാറാമ്മ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Comments