Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമ ഭാരവാഹികളെ തെരഞ്ഞെടുത്തു   - മാത്യു വൈരമണ്‍

Picture

സ്റ്റാഫോര്‍ഡ്: സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമ) സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഹാളില്‍ കൂടിയ യോഗത്തില്‍ വച്ചു 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജിജി ഓലിക്കനും, സെക്രട്ടറിയായി ജോജി ജോസഫും, ട്രഷററായി ജിജി പുഞ്ചത്തലയ്ക്കലും തുടരുവാന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: ഡോ. അഡ്വ. മാത്യു വൈരമണ്‍ -ലീഗല്‍ അഡൈ്വസര്‍, ജിജു കുളങ്ങര -ഇവന്റ്‌സ്, റോയി തീയാടിക്കല്‍, ജേക്കബ് ബേബി ചാക്കോ - കള്‍ച്ചറല്‍, അനില്‍ ആറന്മുള - പി.ആര്‍.ഒ, രാജന്‍ പിള്ളയും ദാനിയേലും - മെമ്പര്‍ഷിപ്പ്, എബി ഈശോ - ചാരിറ്റി & മെഡിക്കല്‍, കിരണ്‍ & കെവിന്‍ - യൂത്ത് അഫയേഴ്‌സ്.

സാമയുടെ ന്യൂ ഇയര്‍ & ഫാമിലി നൈറ്റ് ജനുവരി അഞ്ചിന് ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. അതോടനുബന്ധിച്ച് നടത്തുന്ന പൊതുയോഗത്തില്‍ ഫോര്‍ബെന്റ് കൗണ്ടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിനേയും, ജഡ്ജ് ജൂലി മാത്യുവിനേയും ആദരിക്കുന്നതാണ്. മലയാളികളുടെ ആസ്ഥാനമായ സ്റ്റാഫോര്‍ഡിലെ ഏക മലയാളി സംഘടനയാണ് സാമ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code