Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്ക് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം

Picture

ഷിക്കാഗോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്ക് യു.ഡി.എഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ ഉജ്വല പൗരസ്വീകരണം നല്‍കി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പ്രവര്‍ത്തിച്ച് കേരളമൊട്ടാകെ അറിയപ്പെടുന്ന റോഷി അഗസ്റ്റിന്‍ കഴിഞ്ഞ നാലു തവണ തുടര്‍ച്ചയായി ഇടുക്കി നിയോജകമണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് വിജയിച്ചുവരുന്നു. ഒരു കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കുമ്പോള്‍ കേരളത്തിലുടനീളം കാല്‍നടയായി നടന്ന് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ജാഥ നയിച്ച കേരളത്തിലെ കരുത്തുറ്റ വിദ്യാര്‍ത്ഥി നേതാവായിരുന്നു ഇദ്ദേഹം. അന്നു നടത്തിയ കാല്‍നട ജാഥയുടെ ഇരരുപത്തഞ്ചാം വാര്‍ഷികനാളിലാണ് അദ്ദേഹം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ഇടുക്കി ജില്ലയിലാണെന്നു മറുപടി പ്രസംഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. അവിടെ റോഡുകളും പാലങ്ങളും നിരവധി വീടുകളും തകര്‍ന്നു. ജില്ലയുടെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലായി. ഇടുക്കി നിയോജകമണ്ഡലം പാടേ തകര്‍ന്നു. അവിടെ കൂടുതലും ക്ഷീര കര്‍ഷകരും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുമായ സാധാരണക്കാരാണ്. അവരുടെയൊക്കെ ജീവിതം ഇപ്പോഴും തകര്‍ന്ന അവസ്ഥയില്‍ തന്നെയാണ്. വരുമാനമില്ല. ഗവണ്‍മെന്റ് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് ഒന്നിനും തികയുന്നില്ല. അവരെ സഹായിക്കുവാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും മറ്റുള്ളവര്‍ സന്മനസ് കാണിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുംകൂടി സഹകരിച്ചാല്‍ ഇടുക്കിയെ രണ്ടു വര്‍ഷത്തിനുള്ളില്‍ പഴയതിലും ഭംഗിയുള്ള മണ്ഡലമാക്കി മാറ്റാമെന്ന് ഉറപ്പുണ്ടെന്നു അദ്ദേഹം എടുത്തുപറഞ്ഞു.

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പാരീഷ് വികാരിയും ക്‌നാനായ റീജിയണല്‍ വികാരി ജനറാളുമായ റവ.ഫാ. തോമസ് മുളവനാല്‍ പ്രളയത്തില്‍ തകര്‍ന്നവരെ സഹായിക്കുന്നതിനുവേണ്ടിയുള്ള സഹായധനം റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ ഏല്‍പിച്ചുകൊണ്ടാണ് സ്വീകരണ സമ്മേളനം നേരത്തെ ഉദ്ഘാടനം ചെയ്തത്.

സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങര സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സണ്ണി വള്ളിക്കളം, വര്‍ഗീസ് പാലമലയില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, തോമസ് മാത്യു പടന്നമാക്കല്‍, സന്തോഷ് നായര്‍, ഫാ. ഫിലിപ്പ് തൊടുകയില്‍, മറിയാമ്മ പിള്ള, ബിജി എടാട്ട്, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, പീറ്റര്‍ കുളങ്ങര, റോയി മുളകുന്നം, ജോര്‍ജ് പണിക്കര്‍, പോള്‍ പറമ്പി, സൈമണ്‍ പള്ളിക്കുന്നേല്‍, ജോര്‍ജ് പ്ലാത്തോട്ടം തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സിനു പാലയ്ക്കത്തടം എം.സിയായി സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. സ്വീകരണ സമ്മേളനത്തിന് ബിജു കിഴക്കേക്കുറ്റ്, ടോമി അംബേനാട്ട്, ജോണ്‍ പാട്ടപതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code