Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍   - രാജന്‍ വാഴപ്പള്ളില്‍

Picture

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്നു. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മോറോന്‍ മാര്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലയ്ക്കാ ബാവായുടെ അധ്യക്ഷതയിലും ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തിലുമാണു കിക്ക് ഓഫ് നടത്തപ്പെട്ടത്.

ഇടവക വികാരി ഡോ. ജോര്‍ജ് കോശി ഏവരെയും സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകയില്‍ നിന്നുമുള്ള പ്രതിനിധികളെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ റജിസ്‌ട്രേഷനെക്കുറിച്ചും ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും വിവരണം നല്‍കി.

ഫിലിപ്പ് ജോര്‍ജ്‌ ഡയമണ്ട് സ്‌പോണ്‍സര്‍ ആകുകയും, എബി കുര്യാക്കോസ്, എം. വി. ഏബ്രഹാം, തങ്കമ്മ തോമസ്, ലീലാമ്മ ചെറിയാന്‍, തോമസ് കോശി, കൊച്ചുമ്മന്‍ ജേക്കബ് എന്നിവര്‍ ആയിരം ഡോളര്‍ വീതമുള്ള ഗ്രാന്റ് സ്‌പോണ്‍സര്‍ ആകുകയും ചെയ്തു.

സഭാ മാനേജിങ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, റോയി എണ്ണശ്ശേരില്‍, മുന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, കൗണ്‍സില്‍ അംഗങ്ങളായ സജി എം. പോത്തന്‍, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ബിസിനസ്സ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, മീഡിയാ കോഓര്‍ഡിനേറ്റര്‍ രാജന്‍ യോഹന്നാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

യോഗത്തിനുവേണ്ട ക്രമീകരണങ്ങള്‍ നല്‍കിയ ഇടവക വികാരിയോടും മാനേജിങ് കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി ട്രഷറാര്‍ മാത്യു വര്‍ഗീസ് അറിയിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code