Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയിലെത്തിയ ആദ്യകാല ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാരെ ആദരിക്കുന്നു   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: 1975 നു മുന്‍പ് നോര്‍ത്ത് അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ നഴ്‌സുമാരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നതിന് വേദി ഒരുങ്ങുന്നു. അമേരിക്കയിലെ ഏറ്റവും പ്രമുഖ ഏഷ്യന്‍ അമേരിക്കന്‍ ന്യൂസ് വീക്കിലി ആയ 'വോയിസ് ഓഫ് ഏഷ്യ' (ഇംഗ്ലീഷ്) യാണ് ആദരിക്കല്‍ ചടങ്ങു സംഘടിപ്പിക്കുന്നത്. 1965 നും 1975 നും മദ്ധ്യേ അമേരിക്കയില്‍ എത്തിയ നഴ്‌സുമാര്‍ക്കു "2019 ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ലെഗസി അവാര്‍ഡ് (IANLA)" നല്‍കിയാണ് ആദരിക്കുന്നത്.

ഏറ്റവും കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ കൂടിയായിരുന്നു ഈ നഴ്‌സുമാരുടെ കുടിയേറ്റ നാളുകള്‍. ജീവിതായോധനത്തിനായി രാത്രിയും പകലുമെന്നില്ലാതെ ജോലി ചെയ്ത ഇവര്‍ ജോലിയൊടൊപ്പം സ്വന്തം കുടുംബകാര്യങ്ങളിലും ധാരാളമായി ശ്രദ്ധിച്ചിരുന്നു. നാട്ടിലുള്ള കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം തന്നെ സഹോദരങ്ങള്‍ അവരുടെ വിദ്യാഭ്യാസം, വിവാഹം, മറ്റു കാര്യങ്ങള്‍, ഇവയിലൊക്കെ അതീവമായി ഇവര്‍ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിലും കുടുംബത്തിലുള്ളവരെ അമേരിക്കയില്‍ എത്തിക്കുന്നതിനും ശ്രമിച്ചു. അവരുടെ സ്വാര്‍ത്ഥരഹിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ആയിരക്കണക്കിനു ഇന്ത്യക്കാരാണ്, പ്രത്യേകിച്ചു മലയാളി കുടുംബങ്ങളാണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. പുതുതലമുറയ്ക്കു ഈ കാര്യങ്ങള്‍ അന്യമെങ്കിലും, ഈ നേഴ്‌സ്മാര്‍ക്ക് 'ലെഗസി അവാര്‍ഡ്' നല്‍കി ആദരിയ്ക്കുന്ന ചടങ്ങു് ഒരു പ്രചോദനം ആയി തീരുമെന്നു പ്രത്യാശിക്കുന്നുവെന്നു പ്രധാന സംഘാടകനും വോയിസ് ഓഫ് ഏഷ്യ പബ്ലിഷറും സി.ഇ.ഓ യും മലയാളിയുമായ കോശി തോമസ് പറഞ്ഞു.

1975 ലോ അതിനു മുമ്പോ അമേരിക്കയില്‍ എത്തി ചേര്‍ന്ന നഴ്‌സുമാര്‍ക്ക് ഡിസംബര്‍ 31 നു മുമ്പായി അവാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ വിവരങ്ങള്‍ nursesawards@gmail.com ലേക്ക് നേരിട്ടും അയക്കാവുന്നതാണ്. വോയിസ് ഓഫ് ഏഷ്യ യുടെ വെബ്‌സൈറ്റിലും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. website: www.voiceofasia.news

കൂടുതല്‍ വിവരങ്ങള്‍ക്ക് : 832 419 7537 (കോശി തോമസ്) 713 774 5140



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code