Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എഡ്മന്റനെ അമ്പരപ്പിച്ച ജനപ്രവാഹം, പതിനായിരത്തിലധികം ഡോളര്‍ സമാഹരിച്ചുകൊണ്ട് മലയാളി സംഘടനകള്‍ ഒരുക്കിയ റിബില്‍ഡ് കേരള   - പി വി ബി

Picture

എഡ്മന്റണ്‍: എഡ്മണ്‍റ്റണിലെ മലയാളി സംഘടനകളും, സാമൂഹിക കൂട്ടായ്മകളും ഒരുമിച്ചു ചേര്‍ന്ന്, നെറ്റ്‌വര്‍ക്ക് ഓഫ് എഡ്മണ്‍ടാന്‍ മലയാളീഅസ്സോസിയേഷന്‍സ്ആന്‍ഡ്കമ്മ്യൂണിറ്റീസിന്റെ (നേമ) പേരില്‍ നടത്തിയ റിബില്‍ഡ് കേരള, ജനപങ്കാളിത്തം കൊണ്ടും, പരിപാടിയുടെ ഗുണമേന്മയും നടത്തിപ്പിലെ മികവും കൊണ്ടും ചരിത്ര പ്രാധാന്യമുള്ളതായി. നവമ്പര്‍ മൂന്നിന് സൗത്ത്‌പോയിന്റ്കമ്മൂണിറ്റിഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ തൊള്ളായിരത്തിലധികം ആളുകള്‍ വന്നുചേര്‍ന്നു. കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഉത്ഘാടന നൃത്തത്തോടെ കൃത്യ സമയത്തു തന്നെ തുടങ്ങിയ കലാസന്ധ്യ മുന്‍ നിശ്ചയിച്ച പ്രകാരം, വ്യത്യസ്ത കലാപരിപാടകളോടെ കാണികളെ മുഴുവന്‍ അവസാനസമയം വരെ പിടിച്ചിരുത്തി. പെരിയാര്‍തീരം കൂട്ടായ്മനാട്ടിലെ പ്രളയം സ്കിറ്റിലൂടെഅവതരിപ്പിച്ചപ്പോള്‍, പ്രളയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തത്തിലൂടെയാണ് ബെല്‍വേഡറെകമ്മൂണിറ്റി തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചത്. എഡ്മണ്‍ടന്‍ മുസ്ലിംകമ്മൂണിറ്റി മനോഹരമായ ഒപ്പന ഒരുക്കിയപ്പോള്‍, മറ്റു പല കമ്മൂണിറ്റികളുംഫ്രീ സ്‌റ്റൈല്‍ ഡ്യൂയറ്റും, ഫൂഷന്‍ ഡാന്‍സും, ഡാന്‍സ് പാട്ടു മിക്‌സും മറ്റും അടങ്ങിയ മനം മയക്കുന്ന നൃത്ത രൂപങ്ങളുമായി പ്രക്ഷകരുടെ മനം കീഴടക്കി. എഡ്മിന്റണിലെ ചെണ്ടമേളം ഗ്രൂപ്പുകളായ നാദം കലാസമിതിയും, തുടിയും മത്സരിച്ചു ചെണ്ടകൊട്ടിക്കയറിയപ്പോള്‍ വേദി ഒന്നാകെ കുറച്ചുനേരം നാട്ടിലെ ഉത്സവപ്പറമ്പായി മാറി. പ്രേക്ഷകരുടെ ആര്‍പ്പുവിളികളും, നീണ്ട കരഘോഷവും ജനങ്ങളുടെആസ്വാദനത്തിന്റെ നേര്‌സാക്ഷ്യങ്ങള്‍യിരുന്നു. നാട്ടിലെ പ്രളയത്തെ സഹായിക്കാനായി നടത്തിയ പരിപാടിയില്‍ എഡ്മണ്‍റ്റണിലെഇറ്റാലിയന്‍ കമ്മൂണിറ്റി തങ്ങളുടെ ഡാന്‍സുമായി എത്തി, അതുപോലെ തമിഴ് കമ്മൂണിറ്റിയും തങ്ങളുടെ ന്രത്തചുവടുകളുമായിവേദിയിലെത്തി. വേദിയെയാകെ ഹരം കൊള്ളിച്ചു പഞ്ചാബി കമ്മൂണിറ്റി തങ്ങളുടെ ബംഗ്‌റഡാന്‍സും അവതരിപ്പിച്ചു. എഡ്മണ്‍റ്റണിലെകലാകാരന്‍മാര്‍ അവതരിപ്പിച്ച മിമിക്രി ചിരിയുടെ അലയൊലികള്‍ തീര്‍ത്തു. പരിപാടിയിലെ അവസാന ഇനം എഡ്മണ്‍റ്റണിലെ സംഗീത കലാകാരന്‍മാര്‍ ലൈവ്ഓര്‍കെസ്ട്രയില്‍ തീര്‍ത്തചെയിന്‍ സോങ് ആയിരുന്നു. അവസാന കൊട്ടിക്കലാശം വരെ കാത്തിരുന്ന ഭൂരിഭാഗം കാണികളും, തങ്ങളുടെ കസേരകളില്‍ നിന്നും ഇറങ്ങി ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ആടാനും പാടാനും തുടങ്ങിയിരുന്നു. അത്യന്ധം ആവേശം മൂന്നുമണിക്കൂര്‍ കാത്തുസൂക്ഷിച്ച പരിപാടിയുടെ എംസിമാരായിരുന്നത്അജയകൃഷ്ണനും, മഞ്ജു സാംസണും ആയിരുന്നു. പരിപാടിക്കിടയില്‍ ഇരുപത്തഞ്ചു ഡോളര്‍ മുതല്‍ ഇരുന്നൂറു ഡോളര്‍ വരെ വില വരുന്ന ഡോര്‍ െ്രെപസുകള്‍ പല തവണയായി സമ്മാനമായി നല്‍കുകയുണ്ടായി.

കാനഡ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കേന്ദ്ര പ്രകൃതി വിഭവ വകുപ്പ് മന്ത്രീയും എഡ്മന്റോണ്‍ എംപിയും ആയ അമര്ജിത്സോഹിപരിപാടിയില്‍ പങ്കെടുത്തു ആശ0കള്‍ അറിയിച്ചു. ആല്‍ബെര്‍ട്ടസര്‍ക്കാരിനെ പ്രതിനിധീകരിച്ചു എംല്‍എഡെന്നിസ് വൂള്‍റാഡ്പരിപാടിയുടെ തുടക്കത്തില്‍തന്നെ സംസാരിച്ചു. എഡ്മിന്റണിലെമലയാളികള്‍ ഏറെ ആവേശത്തോടെയാണ് മേയര്‍ ഡോണ്‍ ഐവിസന്റെ പ്രസംഗം ശ്രവിച്ചത്. എഡ്മിന്റണിലെമലയാളികളെക്കുറിച്ചുള്ളലഘുവിവരണവും, ഭാവിയില്‍ ഇവിടത്തെ മലയാളീസമൂഹത്തിനാവശ്യാമായകാര്യങ്ങള്‍ പ്രതിപാദിച്ച ഒരു നിവേദനവും മേയറിനു കൈമാറിയിരുന്നു.സിറ്റിയുടെ ലൈബ്രറികളില്‍ മലയാള പുസ്തകം ല്യഭമാക്കുക, മലയാളികള്‍ക്ക് ഒരുമിച്ചു കൂടാനുള്ള സ്ഥലം ല്യഭമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. അദ്ദേഹം അത് അനുഭാവപൂര്‍വം പരിഗണിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുതരിയ്കയും ചെയ്തു.

വ്യത്യസ്ത സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട കാലസന്ധ്യ മറ്റു ചെലവുകളെല്ലാം കുറച്ചു നടത്തി പരമാവധി തുക പ്രളയ ദുരിതാശ്വത്തിനു സമാഹരിക്കാനാണ് ശ്രമിച്ചത്. ഓരോ കമ്മൂണിറ്റി ഗ്രൂപ്പും സ്വന്തം ചെലവിലാണ് പരിപാടികള്‍ അവതരിപ്പിച്ചത്. വേള്‍ഡ്ഫിനാന്‍ഷ്യല്‍ ഗ്രൂപ് ആയിരുന്നു പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. എന്‍ട്രെസ്‌റ് ഗ്രൂപ്പും, ഡ്യൂറാബില്‍ട്വിന്‍ഡോസ്ആന്‍ഡ്ഡോര്‍സ്, ഓള്‍ വെസ്റ്റ് ഗ്ലാസും ആയിരുന്നു പ്ലാറ്റിനംസ്‌പോണ്‍സര്‍മാര്‍. എഡ്മണ്‍ടാന്‍കാര്‍ട്.സിഎ, ഡെസ്ജാര്‍ഡിന്‍സ്ഇന്‍ഷുറന്‍സ്, യൂനിമോണി, തൗസന്‍ഡ്‌സ്‌പൈസസ്, ജിജോജോര്‍ജ് റിയല്‍റ്റര്‍, രഞ്ജി തോമസ് റിയല്‍റ്റര്‍, ട്രിനിറ്റി ഫാമിലി ഡെന്റല്‍ ക്ലിനിക്, മസാലസ്‌റെസ്‌റ്റോറന്റ്, വിആര്‍മിനി സൂപ്പര്‍ മാര്‍ക്കറ്റ്, സൗത്ത് ഈസ്റ്റ് ഫാമിലി ഡെന്റല്‍ ക്ലിനിക്എന്നിവരയിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍.

അമ്പതു വര്‍ഷത്തിലധികമായിമലയാളികള്‍ താമസിക്കുന്ന എഡ്മിന്റണില്‍ ആദ്യമായാണ് ഒരു മലയാളീ പരിപാടിക്ക് ഇത്രയധികം ജനങ്ങള്‍ പങ്കെടുക്കുന്നതു. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു സഹായമേകുവാനായണ്‌റെബിള്‍ഡ് കേരള മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റ് എന്ന പേരില്‍ പരിപാടി നടത്തിയത്. മലയാളീസോഷ്യല്‍ വര്‍ക്കേഴ്‌സിന്റെഗ്രൂപ്പില്‍ നിന്നും ഉരുത്തിരിഞ്ഞ ഇ ആശയത്തെ എഡ്മണ്‍റ്റണിലെ എല്ലാ സാംമൂഹ്യസാംസ്കാരിക മത സംഘടനകളുടെയും, കൂട്ടായ്മകളുടെയും ചേര്‍ന്ന് ഏറ്റെടുക്കുകയും, നെറ്റ്‌വര്‍ക്ക് ഓഫ് എഡ്മണ്‍ഠന്‍ മലയാളീഅസ്സോസിയേഷന്‍സ്ആന്‍ഡ്കമ്മൂണിറ്റിസ് എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. എഡ്മണ്‍റ്റണിലെ ഒട്ടു മിക്ക സംഘടനകളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജിജി പടമാടാന്‍, ഷെല്‍ട്ടന്‍ ആന്റണി, ജിനു ജോസഫ് എന്നിവരായിരുന്നു പരിപാടിയുടെ കണ്‍വീനര്‍മാര്‍. കൂടാതെ വിവിധ കമ്മിറ്റികളിലായി ജോഷി ജോസഫ്, ബിനു മാത്യു, രജമ്മാള്‍ റാം, തോമസ് ചെറിയാന്‍,ഗൗതം കെ റാം, അന്‍സാരി, രാകേഷ് കൂടാരപ്പിള്ളി, ശശിരേഖ, ലീന സൈബിന്‍, അനില്‍ മാത്യു, നിധിന്‍ ജോസഫ്, ജോബി ലോനപ്പന്‍, നിധിന്‍ നാരായണ, സുനില്‍ തെക്കേക്കര, ടോണി അഗസ്റ്റിന്‍, സാമുവേല്‍ മാമ്മന്‍ , രാജേഷ് മാനുല്‍,, രദീപ് ജോസ്, റിജോ മാത്യു പി വി ബൈജു, പ്രജോ, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പിരിച്ച് കിട്ടിയ പതിനായിരത്തിലധികംഡോളര്‍ കേരളത്തിലെതെരഞ്ഞെടുക്കപെട്ടഒരു കളക്ടര്‍ വഴി പ്രളയ ദുരിതാശ്വാസത്തിനുവേണ്ടി ചെലവഴിക്കുമെന്ന്‌നടപടികള്‍ പുരോഗമിക്കുകയാണെന്ന്‌സംഘടകര്‍ പറഞ്ഞു.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code